ലണ്ടന്‍: യൂട്യൂബില്‍ ഏറ്റവും കൂടുതല്‍പ്പേര്‍ കണ്ട വീഡിയോ ഒറ്റരാത്രിയില്‍ കാണാതായി. യൂട്യൂബില്‍ 500 കോടി വ്യൂ ഉണ്ടാക്കിയ ആദ്യ വീഡിയോ എന്ന റെക്കോഡ് നേടിയതിന് പിന്നാലെയാണ് ഡെസ്പാസീറ്റോ എന്ന സൂപ്പർഹിറ്റ് ഗാനത്തിന്‍റെ വീഡിയോ ഹാക്ക് ചെയ്യപ്പെട്ടത്. . യൂട്യൂബിൽനിന്ന് അപ്രത്യക്ഷമായ വീഡിയോയ്ക്ക് പകരം തോക്കു ചൂണ്ടി നിൽക്കുന്ന മുഖംമൂടി ധരിച്ച ആളുകളുടെ ചിത്രമാണ് കൊടുത്തിരിക്കുന്നത്.
2017 ജനുവരി 12–ന് പുറത്തിറങ്ങിയ ഗാനത്തിന് അടുത്തിടെയാണ് യുട്യൂബിൽ 500 കോടി ആളുകൾ കണ്ട ആദ്യ വിഡിയോ എന്ന റെക്കോർഡ് ലഭിച്ചത്. ജസ്റ്റിൻ ബീബറുടെ സോറി ഉൾപ്പെടെയുള്ള ഇംഗ്ലിഷ് പാട്ടുകളെ പിന്തള്ളിയാണ് ഈ സ്പാനിഷ് ഗാനം ലോകമെങ്ങും ഹിറ്റായത്. ലൂയിസ് ഫോൺസിയും എറികാ എൻഡറും ചേർന്നാണ് പാട്ട് എഴുതിയത്. ലൂയിസ് ഫോൺസിയാണ് പാട്ട് പാടിയത്. ഡാഡി യാങ്കിയാണ് അഭിനയിച്ചത്. നാലു മിനിറ്റ് 42 സെക്കൻഡ് ദൈർഘ്യമുള്ള പാട്ടിന്റെ വീഡിയോ.
വീഡിയോ ചിത്രീകരിച്ച പ്യൂർട്ടോറിക്കയ്ക്ക് പിന്നീട് ഈ വീഡിയോ കാരണം വന്‍ലാഭമുണ്ടായി. പൊതുകടത്തിൽ മുങ്ങിയ രാജ്യം വിനോദസഞ്ചാരത്തിലൂടെ തലവരമാറ്റി. സ്പാനിഷ് പാട്ടിന്‍റെ പ്രശസ്തി കണ്ട് ജസ്റ്റിൻ ബീബർ തന്‍റെ പതിപ്പ് വരെ പുറത്തിറക്കി. ഈ റീമിക്സും പാട്ടിന്‍റെ പ്രശസ്തിക്ക് ആക്കം കൂട്ടി. എന്നാല്‍ ഹാക്കിംഗ് സ്ഥിരീകരിച്ച യൂട്യൂബ് വീഡിയോ റീസ്റ്റോര്‍ ചെയ്തിട്ടുണ്ട്.