ദില്ലി: ദില്ലി ഗതാഗത വകുപ്പ് പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുകയാണ്. യാത്ര തുടങ്ങുന്നതിന് മുന്‍പ് നിങ്ങള്‍ യാത്ര ചെയ്യാന്‍ പോകുന്ന വാഹനം അപകടകരമാണോ? സുരക്ഷിതമാണേ? എന്നറിയാന്‍ സഹായിക്കുന്നതാണ് ഈ മൊബൈല്‍ ആപ്ലിക്കേഷന്‍.
നിലവില്‍ 15 ദിവസത്തേക്ക് ജനങ്ങള്‍ക്ക് ആപ്പിനെ സംബന്ധിച്ച് അഭിപ്രായങ്ങളറിയിക്കാം. ഇപ്പോള്‍ ആപ്ലിക്കേഷന്‍റെ ബീറ്റാ വേര്‍ഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ജനകീയ അഭിപ്രായമറിഞ്ഞ ശേഷം ആപ്പ് ഔദ്യോഗികമായി പുറത്തിറക്കും. ആപ്ലിക്കോഷനിലൂടെ ജനങ്ങള്‍ക്ക് സ്വകാര്യ ടാക്സി അടക്കം ഏത് തരം ഗതാഗതമാര്‍ഗത്തെക്കുറിച്ചും പരാതികള്‍ രേഖപ്പെടുത്താം. പരാതി സമര്‍പ്പിച്ചവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
പരാതികള്‍ പോലീസ് അന്വേഷിക്കുകയും വാഹന ഉടമയ്ക്കെതിരെ നടപടിയെടുക്കുകയും ചെയ്യും. നിങ്ങള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അപേക്ഷിക്കാനും മറ്റ് ഗതാഗത വകുപ്പ് സേവനങ്ങള്‍ ലഭ്യമാവാനും ആപ്പ് ഉപയോഗിക്കാം.