പടക്കമില്ലാത്ത ദീപാവലി: ദില്ലിയില്‍ മലിനീകരണ തോത് ഉയർന്നില്ല

By Web Desk  |  First Published Oct 20, 2017, 5:52 PM IST

ദില്ലി: ദില്ലിയിൽ പടക്കവിൽപന നിരോധിച്ച ശേഷമുള്ള ആദ്യ ദീപാവലി ആഘോഷങ്ങൾ കഴിഞ്ഞു. കഴിഞ്ഞ വർഷത്തെക്കാൾ കുറഞ്ഞ തോതിലാണ് ദീപാവലി ആഘോഷങ്ങൾക്ക് ശേഷമുള്ള ദില്ലിയിലെ അന്തരീക്ഷ മലിനീകരണം.മലിനീകരണ തോത് ഉയരുന്നത് നിയന്ത്രിക്കാനായെങ്കിലും മലിനീകരണ തോത് നിലവിൽ അപകടകരമായ നിലയിലാണ്.

മലിനീകരണ തോത് കണക്കാക്കുന്ന എയർ പൊലൂഷൻ ഇന്‍റെക്സ് പ്രകാരം പൂജ്യം മുതൽ 50 വരെയുള്ള വായു മലിനീകരണമാണ് മനുഷ്യവാസം പ്രശ്നങ്ങളില്ലാതെ സാധ്യമാകുന്ന തോത്. എന്നാൽ ദില്ലിയിലെ ശരാശരി തോത് 200നും അപ്പുറമാണെന്നതാണ് യാഥാർഥ്യം. കഴിഞ്ഞ ദീപാവലിക്കാലത്ത് ശരാശരി 419 കടന്നതോടെ നിരവധിപേരാണ് ശ്വാസകോശ രോഗങ്ങൾ മൂലം വലഞ്ഞത്.

Latest Videos

undefined

ഇത്തവണ പടക്ക വിൽപന സുപ്രീംകോടതി വിലക്കിയതോടെ 319നപ്പുറം മലിനീകരണ തോത് കൂടിയില്ലെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് മൽകുന്ന കണക്കുകൾ സൂചിപ്പിചക്കുന്നത്.അങ്ങനെയെങ്കിൽ സുപ്രീകോടതി വിധി ഫലം ചെയ്തെന്ന് ചുരുക്കം.

സുപ്രീംകോടതി ലക്ഷ്യമിട്ടതനുസരിച്ച് മലിനീകരണ തോത് ഇതിലും കുറയേണ്ടതാണ്. പ്രാദേശികമായി ചെറു കടകളിലൂടെയും വീടുകളിലൂടെയും പടക്ക വിൽപന നടന്നതാണ് ഇതിന് കാരണം.രഹസ്യവിൽപനയ്ക്കെതിരെ നടപടിയെടുക്കാത്തനിന് ഇന്നലെ 3 പോലീസുകാരം സസ്പെൻഡ് ചെയ്തിരുന്നു.എന്നാലും 319 എന്ന തോത് ഇപ്പോഴും അപകടകരമായ അവസ്ഥയാണ്.
 

click me!