വാനക്രൈ സൈബര്‍ ആക്രമത്തില്‍ ഞെട്ടിയിരിക്കുകയാണ് കേരളത്തിലെ സൈബര്‍ ലോകം. വയനാട്ടിലെ തരിയോട് പഞ്ചായത്ത് ഓഫീസിലെ 4 കമ്പ്യൂട്ടറുകളെയാണ് വൈറസ് ബാധിച്ചിരിക്കുന്നത്. തരിയോട് ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥരെ ഞെട്ടിച്ച ആ ചിത്രം ഇതാണ്.
കേരളത്തില്‍ ആദ്യമായാണ് വാനക്രൈ സൈബര്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നത്. കമ്പ്യൂട്ടറിലെ ഫയലുകള്‍ തുറക്കാന്‍ സാധിക്കുന്നില്ല. ഫയലുകള്‍ തിരിച്ചുവേണമെങ്കില്‍ 500 ഡോളറിന് സമാനമായ ബിറ്റ് കോയിന്‍ നല്‍കണം എന്ന സന്ദേശം പഞ്ചായത്ത് അധികൃതര്‍ക്ക് ലഭിച്ചു. പണം നല്‍കിയില്ലെങ്കില്‍ പ്രതിഫലതുക ഇരട്ടിയാക്കുമെന്നും, അല്ലെങ്കില്‍ ഫയല്‍ നശിപ്പിക്കുമെന്നുമാണ് ഹാക്കര്‍മാരുടെ ഭീഷണി.