ദില്ലി: വാട്ട്സ്ആപ്പില്‍ ഒരു വ്യക്തി അയക്കുന്ന സന്ദേശം അത് ലഭിച്ച വ്യക്തി വായിച്ചോ എന്ന് സൂചിപ്പിക്കുന്നതാണ് സന്ദേശത്തിനൊപ്പമുള്ള ഇരട്ട നീലടിക്ക്. എന്നാല്‍ ഈ നീലടിക്കുകള്‍ തെളിവായി കോടതി പരിഗണിക്കുന്നു. മെയ് ആറിനാണ് ഡല്‍ഹി മോഡല്‍ ടൗണ്‍ ഫീന്‍ഡിലെ നിവാസിയായ വയോധികന്‍ തര്‍ക്കത്തിലുള്ള ഭൂമിയിലേക്ക് മകനും ഭാര്യയും ഇവരുടെ മതാപിതാക്കളും സുഹൃത്തും കടക്കുന്നത് തടണയണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
ഇതനുസരിച്ച് കോടതി അഞ്ച് പേര്‍ക്ക് സമന്‍സ് അയക്കാന്‍ നിര്‍ദ്ദേശം നല്‍കി. എന്നാല്‍ നോട്ടീസ് കിട്ടാനുള്ള കാലതാമസത്തിനിടയില്‍ മരുമകളും ബന്ധപ്പെട്ടവരും തന്‍റെ വീട് കയ്യേറി താമസിക്കാന്‍ സാധ്യതയുള്ളതിനാല്‍ വാട്‌സ്ആപ്പിലൂടെ സമന്‍സ് അയക്കാന്‍ അനുവദിക്കണമെന്ന് വയോധികന്‍ അഭ്യര്‍ത്ഥിച്ചു.
മെയ് നാലിന് ഡല്‍ഹി ഹൈക്കോടതി വാട്‌സ്ആപ്പിലൂടെയും ഇമെയിലൂടെയും നോട്ടീസ് അയക്കാമെന്ന് അറിയിച്ചിരുന്നു. സമാനമായ മറ്റൊരു കേസില്‍ ജസ്റ്റിസ് രാജീവ് സഹായി മൊബൈല്‍, വാട്‌സ്ആപ്, ഇമെയില്‍ എന്നിവയില്‍ കൂടി സമന്‍സ് അയക്കാന്‍ വാദി ഭാഗത്തെ അനുവദിച്ചിരുന്നു. ഇത് പ്രകാരം സമന്‍സും അയച്ചു.
വീണ്ടും കേസ് പരിഗണിച്ചപ്പോഴാണ് ഡല്‍ഹി ജില്ലാ കോടതിയിലെ മുതിര്‍ന്ന സിവില്‍ ജഡ്ജിയായ സിദാര്‍ത്ഥ് മാതൂരാണ് പ്രതികള്‍ നോട്ടീസ് കൈപ്പറ്റിയതിന് തെളിവായി വാട്‌സ്ആപ്പിലെ രണ്ട് നീല ടിക്കിനെ പരിഗണിക്കാന്‍ അനുവാദം കൊടുത്തത്. സമന്‍സ് ലഭിച്ചിട്ടും പ്രതികള്‍ ഹാജരാകത്തതിനാല്‍ വാദിയുടെ ഭാഗം കേട്ട് കോടതി അനുകൂല വിധി പ്രസ്താവിക്കുകയും ചെയ്തു.
വയോധികന്‍റെ മകന്‍ 2015 മുതല്‍ ഭാര്യയുമായി ഇദ്ദേഹത്തിന്റെ വീടിന്റെ മുകള്‍ നിലയിലാണ് താമസിക്കുന്നത്. കുടുംബ തര്‍ക്കം മൂലം പലതവണ വീട് വിട്ട് പോയ മരുമകള്‍ തിരിച്ചെത്തി വയോധികനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് പരാതി.