എല്ലാത്തിനും പൂർണ സജ്ജമാണെന്നും ഘട്ടം ഘട്ടമായി പരീക്ഷണങ്ങൾ പൂർത്തിയാക്കുമെന്നും ആദിത്യ എൽ 1 ദൌത്യത്തിനു ശേഷം എൽപിഎസ് സി ഡയറക്ടർ ഡോ.വി. നാരായണൻ അറിയിച്ചു.
തിരുവനന്തപുരം : 2025 ൽ മനുഷ്യനെ വഹിച്ചുള്ള ഗഗൻയാൻ സാധ്യമാകുമെന്ന് എൽപിഎസ് സി ഡയറക്ടർ വി നാരായണൻ. ഈ വർഷം ജൂണിൽ ആളില്ലാതെ റോക്കറ്റ് രാജ്യം പരീക്ഷിക്കുമെന്ന് അദ്ദേഹം അറിയിച്ചു. എല്ലാത്തിനും പൂർണ സജ്ജമാണെന്നും ഘട്ടം ഘട്ടമായി പരീക്ഷണങ്ങൾ പൂർത്തിയാക്കുമെന്നും ആദിത്യ എൽ 1 ദൌത്യത്തിനു ശേഷം എൽപിഎസ് സി ഡയറക്ടർ ഡോ.വി. നാരായണൻ അറിയിച്ചു. വികസിത രാഷ്ട്രത്തിലേക്കുള്ള ചവിട്ട്പടിയാണ് ഇപ്പോൾ നടക്കുന്ന ശാസ്ത്ര പരീക്ഷണങ്ങൾ. ആദിത്യ എൽ 1 ൽ നിന്ന് എപ്പോൾ സിഗ്നൽ കിട്ടുമെന്ന് ഇപ്പോൾ പറയുന്നില്ല.100% ടെൻഷൻ ഇല്ലാതെ നടന്ന വിക്ഷേപണമായിരുന്നു ആദിത്യ എൽ 1 ന്റേത്. അടുത്ത ജിഎസ് എൽവി വിക്ഷേപണത്തിനും സജ്ജമെന്ന് അദ്ദേഹം അറിയിച്ചു.