നാളെ വീണ്ടും സൈബര്‍ ആക്രമണത്തിന് സാധ്യത

By Web Desk  |  First Published May 14, 2017, 11:00 AM IST

ലണ്ടന്‍ : ലോകത്തെ ഞെട്ടിച്ച സൈബര്‍ ആക്രമണത്തിന് പിന്നാലെ തിങ്കളാഴ്ച വീണ്ടും ഇത്തരത്തില്‍ ആക്രമണത്തിന് സാധ്യത. ശനിയാഴ്ച ഉണ്ടായ ആക്രമണത്തെ ചെറുക്കാന്‍ സഹായിച്ച 'മാല്‍വെയര്‍ ടെക്' എന്ന ബ്രിട്ടീഷ് കമ്പ്യൂട്ടര്‍ സുരക്ഷാ ഗവേഷകനാന് ഇത്തരത്തിലൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

'കഴിഞ്ഞ ദിവസത്തെ ആക്രമണം ഒരു പരിധിവരെ ഞങ്ങള്‍ക്ക് തടയാന്‍ കഴിഞ്ഞു. ഇനിയും ഇത് ആവര്‍ത്തിക്കാന്‍ ഇടയുണ്ട്. തിങ്കളാഴ്ച ആയിരിക്കും അത്. എന്നാല്‍ ആ ആക്രമണം തടയാന്‍ കഴിയണമെന്നില്ല' എന്നും മാല്‍വെയര്‍ ടെക് അറിച്ചു.  പേര് വെളിപ്പെടുത്താത്ത ഇരുപത്തിരണ്ടുകാരനാണ് മാല്‍വെയര്‍ ടെക് എന്ന പേരില്‍ അറിയപ്പെടുന്നത്. 

Latest Videos

ഇന്ത്യയടക്കം 99 രാജ്യങ്ങളിലാണ് കഴിഞ്ഞ ദിവസം സൈബര്‍ ആക്രമണമുണ്ടായത്. കംപ്യൂട്ടറുകളെ ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെടുന്ന റാന്‍സംവേര്‍ വിഭാഗത്തില്‍പ്പെടുന്ന മാല്‍വേറാണ് ആക്രമണത്തിനുപയോഗിച്ചത്. 
അമേരിക്കന്‍ ദേശീയസുരക്ഷാ ഏജന്‍സിയില്‍ (എന്‍.എസ്.എ.)നിന്ന് തട്ടിയെടുത്ത സൈബര്‍ ആയുധങ്ങളുടെ സഹായത്തോടെയാണ് കംപ്യൂട്ടറുകളില്‍ ആക്രമണം നടത്തിയതെന്ന് വിദഗ്ധര്‍ പറയുന്നു. ആക്രമണമുണ്ടായി. സ്വീഡന്‍, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവിടങ്ങളിലാണ് ആദ്യം ആക്രമണമുണ്ടായത്.

click me!