തിരുവനനന്തപുരം: കേരളത്തില്‍ ഏത് പ്രദേശത്തും അപ്രതീക്ഷിതമായ കനത്ത മഴയ്ക്ക് സാധ്യത. 1000 കിലോമീറ്റർ വീതിയിൽ അന്തരീക്ഷത്തില്‍ രൂപമെടുത്ത ക്ലൗഡ് ബാൻഡ് പ്രതിഭാസമാണ് ഇതിന് കാരണം. 3,000 കിലേോമീറ്ററിലധികം നീളമുള്ള ക്ലൗഡ് ബാൻഡ് കാരണം കേരളത്തിലെ പല പ്രദേശങ്ങളിലും അപ്രതീക്ഷിത മഴയ്ക്ക് സാധ്യതയുണ്ട്.
ഡിസംബര്‍ ജനുവരി മാസങ്ങളില്‍ അപൂര്‍വ്വമായി മഴ ലഭിക്കാമെങ്കിലും. ഫെബ്രുവരി മാസത്തില്‍ മേഘപാളി ഉടലെടുക്കുന്നത് അപൂർവമായ പ്രതിഭാസമാണെന്നാണ് കാലവസ്ഥ നിരീക്ഷകര്‍ പറയുന്നത്. ലക്ഷദ്വീപുമുതൽ ടിബറ്റുവരെ കാണപ്പെടുന്ന പടലം വടക്കുകിഴക്കു ദിശയിലേയ്ക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഒഡീസ, ബിഹാർ, മധ്യപ്രദേശ്, മഹാരാഷ്ട്രയുടെ പകുതിഭാഗം, ഗോവ, കേരളം, കർണാടകത്തിന്‍റെ ഒരു ഭാഗം, ലക്ഷദ്വീപ് തുടങ്ങി 11 സംസ്ഥാനങ്ങളിലൂടെ കണപ്പെടുന്ന ക്ലൗഡ് ബാന്‍റിന്‍റെ തുടർച്ച ആഫ്രിക്കയിലെ സോമാലിയ തീരം വരെ നീളുന്നതായും കണ്ടെത്തിയിട്ടുണ്ട്
undefined
ഈ ക്സൗഡ് ബാന്‍റ് ഫെബ്രുവരി അഞ്ചുമുതൽ വ്യാപിക്കാൻ തുടങ്ങിയിരുന്നതായാണു സൂചന. ഗൾഫ് പ്രദേശത്തുനിന്നുള്ള തണുത്തകാറ്റും ഇവിടുത്തെ ചൂടുള്ള നീരാവി നിറഞ്ഞകാറ്റും ഭൂമധ്യരേഖയ്ക്കു സമാന്തരമായി ലയിച്ചാണു ക്ലൗഡ് ബാന്‍റ് ഉണ്ടായത് എന്നാണ് ഗവേഷകര്‍ പറയുന്നത്. കാലവസ്ഥ വ്യതിയാനവും ഇത്തരം ക്ലൗഡ് ബാന്‍റുകള്‍ രൂപം കൊള്ളുന്നതിന് കാരണമാകാം.