ടിക് ടോകിന് വെല്ലുവിളിയുമായി 'ചിങ്കാരി'; ചൈനീസ് വിരുദ്ധ പ്രചാരണങ്ങള്‍ക്കിടയില്‍ വൈറലായി ആപ്പ്

By Web Team  |  First Published Jun 28, 2020, 5:58 PM IST

ടിക് ടോകിന്‍റെ ദേശി വേര്‍ഷനായാണ് ചിങ്കാരിയെ വിലയിരുത്തുന്നത്. ഛത്തീസ്ഗഡിലെ ഒരു ഐടി വിദഗ്ധനും ഒഡീഷയിലേയും കര്‍ണാടകയിലേയും ഡെവലപ്പര്‍മാരും ചേര്‍ന്നാണ് ചിങ്കാരി പുറത്തിറക്കിയത്. 2.5 ലക്ഷം ആളുകളാണ് ഇതിനോടകം ചിങ്കാരി ആപ്പ് ഡൌണ്‍ലോഡ് ചെയ്തിരിക്കുന്നത്. 
 


റായ്പൂര്‍ : ടിക് ടോകിന് ശക്തമായ വെല്ലുവിളിയുമായി ഇന്ത്യയുടെ  ചിങ്കാരി ആപ്പ്. യുജനങ്ങള്‍ക്കിടയില്‍ ഏറെ പ്രചാരമുണ്ടായിരുന്ന ചൈനീസ് ആപ്പായ ടിക് ടോകിന് അപ്രതീക്ഷിത വെല്ലുവിളിയാണ് ചിങ്കാരി ആപ്പ് സൃഷ്ടിച്ചിട്ടുള്ളത്. ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന വ്യാപക പ്രചാരണത്തിന് ഇടയില് ടിക് ടോകിന് സമാനമായ ആപ്പായ ചിങ്കാരിക്ക് ഏറെ പ്രചാരണം ലഭിച്ചത്. 

ടിക് ടോകിന്‍റെ ദേശി വേര്‍ഷനായാണ് ചിങ്കാരിയെ വിലയിരുത്തുന്നത്. ഛത്തീസ്ഗഡിലെ ഒരു ഐടി വിദഗ്ധനും ഒഡീഷയിലേയും കര്‍ണാടകയിലേയും ഡെവലപ്പര്‍മാരും ചേര്‍ന്നാണ് ചിങ്കാരി പുറത്തിറക്കിയത്. 2.5 ലക്ഷം ആളുകളാണ് ഇതിനോടകം ചിങ്കാരി ആപ്പ് ഡൌണ്‍ലോഡ് ചെയ്തിരിക്കുന്നത്. 

Latest Videos

undefined

ഭിലായ് സ്വദേശിയായ സുമിത് ഘോഷാണ് ചിങ്കാരി ആപ്പിന് പിന്നിലെ ടെക് വിദഗ്ധന്‍. രണ്ട് വര്‍ഷത്തോളത്തെ പ്രയത്നമാണ് ചിങ്കാരി ആപ്പെന്നാണ് സുമിത് ഘോഷ് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിക്കുന്നത്. ഇന്ത്യന്‍ ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചാണ് ആപ്പ് നിര്‍മ്മിച്ചിട്ടുള്ളതെന്നും സുമിത് പറയുന്നു. നവംബര്‍ 2018ല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായിരുന്ന ഈ മൊബൈല്‍ ആപ്പിന് വലിയ രീതിയില്‍ പ്രചാരണം ലഭിച്ചത് ഈയിടയ്ക്കാണ്.

വിവിധ മേഖലയിലെ പ്രമുഖര്‍ അടക്കം ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി എത്തിയതോടെയാണ് ടിക് ടോകിന്‍റെ ദേശി വേര്‍ഷന്‍ ആളുകള്‍ ശ്രദ്ധിക്കുന്നത്. രാജ്യത്തിന്‍റെ പല ഭാഗത്ത് നിന്നും മികച്ച പ്രതികരണമാണ് ചിങ്കാരിക്ക് ലഭിക്കുന്നതെന്നും സുമിത് ഘോഷ് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിക്കുന്നു. 

ഒഡിഷയില്‍ നിന്നുള്ള ബിശ്വത്മ നായക്, കര്‍ണാടകയില്‍ നിന്നുള്ള സിദ്ദാര്‍ത്ഥ് ഗൌതം എന്നീ ഡെവലപ്പര്‍മാരാണ് ആപ്പ് ഡെവലപ്പ് ചെയ്തിട്ടുള്ളത്. ടിക് ടോകിന് ശക്തമായ വെല്ലുവിളിയാണ് ചിങ്കാരി സൃഷ്ടിക്കുന്നതെന്ന് ഇരുവരും പ്രതികരിക്കുന്നു. ഒഡിയ, ഗുജറാത്തി, മറാത്തി അടക്കമുള്ള പ്രാദേശിക ഭാഷകളിലും ഈ ആപ്പില്‍ ലഭിക്കും. പതിനായിരത്തോളം ആളുകളാണ് ചിങ്കാരി ഉപയോഗിച്ച് വിവിധ രീതിയിലുള്ള വീഡിയോകള് ഇതിനോടകം തയ്യാറാക്കിയിട്ടുള്ളത്.  

click me!