ഷാന്‍ഹായ് അഡ്അപ്സ് ടെക്നോളജി കമ്പനിക്കെതിരെയാണ് പരാതി. ഒരോ 72 മണിക്കൂറിലും അമേരിക്കയില്‍ നിന്ന് വലിയ തോതിലുള്ള ഡാറ്റ ഈ കമ്പനി ചൈനീസ് സര്‍വറുകളിലേക്ക് മാറ്റുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ചൈനയിലേക്ക് അയക്കുന്ന വിവരങ്ങളില്‍ അമേരിക്കയിലെ പല മൊബൈല്‍ ഉപയോക്താക്കളുടെ ടെക്സ്റ്റ് സന്ദേശങ്ങള്‍, കോണ്‍ടാക്റ്റ് ലിസ്റ്റ്, കോള്‍ ലോഗ്, ലോക്കേഷന്‍ ഇന്‍ഫര്‍മേഷന്‍ എന്നിവ ഉണ്ടെന്നാണ് കിപ്റ്റോവെയര്‍ പറയുന്നത്.
സൈബര്‍ സെക്യൂരിറ്റി സംബന്ധിച്ച കോണ്‍ട്രാക്റ്റ് ജോലികളാണ് ഈ കമ്പനി പ്രധാനമായും അമേരിക്കയില്‍ ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ വാര്‍ത്തകള്‍ ആഡ്അപ്സ് തള്ളിക്കളഞ്ഞിട്ടുണ്ട്.