ബീയജിംങ്: ചിത്രങ്ങള്‍ അധിഷ്ഠിതമായ സോഷ്യല്‍ മീഡിയ പിന്‍ട്രസ്റ്റ് ചൈന നിരോധിച്ചു. ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ എന്നിവയ്ക്ക് പുറമേ ചൈനീസ് സൈബര്‍ സെന്‍സര്‍ഷിപ്പിന്‍റെ പുതിയ ഇര ആയിരിക്കുകയാണ് പിന്‍ട്രസ്റ്റ്. എന്നാല്‍ ചൈനീസ് സര്‍ക്കാര്‍ ഔദ്യോഗികമായി ഈ കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
ചൈനീസ് സൈബര്‍ സെന്‍സര്‍ സംവിധാനം ഗ്രേറ്റ് ഫയര്‍ വാളിന്‍റെ നിരീക്ഷണത്തിലാണ് പിന്‍ട്രസ്റ്റ് എന്നും ഇതുവരെ സമ്പൂര്‍ണ്ണ നിയന്ത്രണം വന്നിട്ടില്ലെന്നുമാണ് ചില ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരീക്ഷണ കാലത്തിന് ശേഷം ചിലപ്പോള്‍ പിന്‍ട്രെസ്റ്റ് മടങ്ങി വന്നേക്കാം എന്ന സാധ്യതയും ചൈനീസ് മാധ്യമങ്ങള്‍ പങ്കുവയ്ക്കുന്നു.