പങ്കാളി ചതിക്കുന്നുണ്ടോ; ഈ ആപ്പുകള്‍ അവരുടെ ഫോണിലുണ്ടാകും

By Web Desk  |  First Published Jul 6, 2017, 2:46 PM IST

ദില്ലി: ജീവിത പങ്കാളിയായല്‍ പോലും അവരുടെ സ്വകാര്യത മാനിക്കണം എന്നാണ് പറയാറ്. പക്ഷെ രണ്ടുപേരുടെ വൈവാഹിത ജീവിതത്തില്‍ എന്നാല്‍ വഞ്ചന നടക്കാറുണ്ട്. സ്മാര്‍ട്ട്ഫോണ്‍ ഇതില്‍ ഒരു ഘടകമാണെന്ന് മനശാസ്ത്ര വിദഗ്ധരും മറ്റും പറയുന്നു. ഒരു വ്യക്തിയുടെ ഇ-മെയിലും ഫോണും പരിശോധിച്ച് കണ്ടുപിടിക്കുന്നത് അത്ര നല്ലതല്ലെങ്കിലും ആപ്പുകളുടെ കാര്യത്തില്‍ ശ്രദ്ധിച്ചാല്‍ പങ്കാളിയുടെ ചതി തിരിച്ചറിയാം എന്നാണ് വിസ്പര്‍ മാഗസിനിലെ ഒരു ലേഖനം പറയുന്നത്. 

പങ്കാളിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയാല്‍ അവരുടെ ഫോണിലെ കാല്‍കുലേറ്റര്‍ പോലും ശ്രദ്ധിക്കണമെന്നാണ്  സൈബര്‍ വിദഗ്ധരുടെ അഭിപ്രായം. കാല്‍ക്കുലേറ്ററിന്‍റെ ലോഗോയില്‍ കാണപ്പെടുന്നത് ശരിക്കും കണക്കുകൂട്ടുന്ന യന്ത്രമായിരിക്കണമെന്നില്ല. കാല്‍ക്കുലേറ്ററിന്‍റെ രൂപത്തില്‍ ഞെക്കി നോക്കുമ്പോള്‍ പാസ്‌വേഡ് അടിക്കാനുള്ള വിന്‍ഡോയിലേക്ക് പോയാല്‍ ഉറപ്പിച്ചോളൂ ഇത് രഹസ്യ ഫോട്ടോകള്‍ സൂക്ഷിക്കാനുള്ള രഹസ്യ ആപ്പാണ്. പാസ്‌വേഡ് അടിച്ചാല്‍ തുറക്കുക ഫോട്ടോ/വീഡിയോ ഗാലറിയായിരിക്കും. ഇതിലുള്ള ഫയലുകള്‍ ഗാലറിയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കാന്‍ പറ്റില്ല.

Latest Videos

undefined

പങ്കാളികളെ വഞ്ചിക്കുന്നവരുടെ സ്ഥിരം ആപ്ലിക്കേഷനാണ് ടൈഗര്‍ ടെക്സ്റ്റ്. ടൈപ്പ് ചെയ്യുന്ന ടെക്സ്റ്റുകള്‍ രഹസ്യമായി സൂക്ഷിക്കാന്‍ സഹായിക്കുന്നതാണ് ഈ ആപ്ലിക്കേഷന്‍. ഇതിനൊപ്പം നിങ്ങള്‍ക്ക് താത്പര്യമില്ലാത്ത ആരെങ്കിലും വിളിച്ചാല്‍ ഫോണ്‍ പ്രവര്‍ത്തനരഹിതമാണെന്ന സന്ദേശമായിരിക്കും അവര്‍ക്ക് ലഭിക്കുക. സത്യത്തില്‍ ബിസിനസുകാര്‍ക്ക് വേണ്ടി നിര്‍മിച്ചതാണ് ടൈഗര്‍ ടെക്സ്റ്റ്. പക്ഷേ ഇപ്പോള്‍ കൂടുതലായി ഉപയോഗിക്കുന്നത് പങ്കാളികളെ പറ്റിക്കാനാണെന്ന് മാത്രം.  

നിങ്ങള്‍ക്ക് ഒരു വണ്‍വേ പ്രേമമുണ്ടെന്നിരിക്കട്ടെ സഹായത്തിനായി നോസി ട്രാപ്പിനെ ഉപയോഗിക്കാം. നിങ്ങള്‍ പ്രേമിക്കുന്നയാള്‍ക്ക് തിരിച്ചുമുണ്ടോയെന്ന് അറിയാനുള്ള പൊടിക്കൈയാണ് നോസി ട്രാപ്പിലുള്ളത്. എപ്പോഴൊക്കെ നിങ്ങള്‍ ഫോണ്‍ അലസമായി ഉപേക്ഷിക്കുന്നുവോ അപ്പോളെല്ലാം നിങ്ങളല്ലാതെ മറ്റാരെങ്കിലും ഫോണ്‍ തുറന്നാല്‍ അവരുടെ പടം നോസി ട്രാപ്പ് എടുക്കുമെന്നതും മറ്റൊരു ഫീച്ചറാണ്.  

പങ്കാളിയുടെ ഫോണ്‍ നിങ്ങളെടുത്ത് നിമിഷങ്ങള്‍ക്കകം വൈബ്രേറ്റ് ചെയ്യുകയും പ്രത്യേകം മെസേജുകളോ മറ്റോ കാണാതിരിക്കുകയും ചെയ്താല്‍ സൂക്ഷിക്കണം. ഫോക്‌സ് പ്രൈവറ്റ് മെസേജ് എന്ന ആപ്ലിക്കേഷന്‍ പണി തുടങ്ങിയതായിരിക്കും. മറ്റാരെങ്കിലും ഫോണെടുത്താല്‍ തിരഞ്ഞെടുത്തതല്ലാത്ത പഴയ മെസേജുകളൊക്കെ ഡിലീറ്റ് ചെയ്യുകയാണ് ഫോക്‌സ് പ്രൈവറ്റ് മെസേജിന്റെ പണി. 

അപ്പോഴാണ് വൈബ്രേഷന്‍ വരിക. ഈ ആപ്ലിക്കേഷനുണ്ടെങ്കില്‍ ഏതെങ്കിലും നമ്പര്‍ പ്രൈവറ്റ് കോണ്‍ടാക്ടായി സൂക്ഷിച്ചാല്‍ അവിടെ നിന്നും വരുന്ന മെസേജുകളൊന്നും ഇന്‍ബോക്‌സിലേക്ക് പോകില്ല. പകരം ഫോക്‌സ് മെസേജിലായിരിക്കും സൂക്ഷിക്കപ്പെടുക.

click me!