ദില്ലി : മൊബൈൽ വഴി അശ്ലീല വീഡിയോ കാണുന്നവരുടെ എണ്ണം ഇന്ത്യയില്‍ വര്‍ദ്ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ജിയോയുടെ കടന്നുവരവോടെ കുത്തനെ ഇടിഞ്ഞ ഇന്റർനെറ്റ് നിരക്കുകളാണ് ഇന്ത്യക്കാരുടെ മൊബൈൽ വഴിയുള്ള അശ്ലീല വീഡിയോ കാഴ്ചയെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദത്തെ അപേക്ഷിച്ച് 75ശതമാനം ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്.
വീഡിയോ കാഴ്ചകൾ സംബന്ധിച്ച് വിപണി പഠനം നടത്തുന്ന വിഡൂളിയുടെ കണ്ടെത്തലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. റിലയന്‍സ് ജിയോയുടെ കടന്നുവരവോടെ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ സെല്ലുലാര്‍ തുടങ്ങിയ ടെലികോം കമ്പനികളെ ഡാറ്റ നിരക്കുകള്‍ കുറയ്ക്കാന്‍ പ്രേരിപ്പിച്ചു.
ഇതിന്‍റെ ഫലമായി ചെറു നഗരങ്ങളില്‍ വന്‍നഗരങ്ങള്‍ക്കൊപ്പം തന്നെ, വരെ അശ്ലീലം കാണുന്നവരുടെ എണ്ണം കുതിച്ചുയര്‍ന്നതായി പഠനം പറയുന്നു. സ്റ്റോറേജ് കുറഞ്ഞ, റാം ശേഷിയില്‍ വലിയ മെച്ചമില്ലാത്ത ഫോണുകളില്‍ നിന്ന് പോലും വലിയതോതില്‍ വീഡിയോ കാഴ്ച വര്‍ദ്ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ഡാറ്റാ നിരക്കുകള്‍ താഴുന്നതോടെ ആളുകള്‍ ഡൌണ്‍ലോഡ് ചെയ്തു കാണുന്നതിനെക്കാൾ വീഡിയോകള്‍ ഓണ്‍ലൈന്‍ ആയി സ്ട്രീം ചെയ്ത് കാണുന്നതിനാണ് കൂടുതല്‍ താല്പര്യപ്പെടുന്നതെന്നും വിഡൂളിയുടെ റിപ്പോർട്ട് പറയുന്നു.
ഓണ്‍ലൈന്‍ വീഡിയോ കാണുന്നവരുടെ എന്നതില്‍ 75% വര്‍ധനവ് ഉണ്ടായപ്പോള്‍ അശ്ലീല വീഡിയോയ്ക്കായി ചെലവഴിക്കുന്ന സമയത്തിലും 60% വര്‍ധനവ് ഉണ്ടായതായി വിഡൂളി സഹസ്ഥാപകനും സി.ഇ.ഓയുമായ സുബ്രാത് കര്‍ പറഞ്ഞു.