ട്വിറ്ററിനെ അതൃപ്തി അറിയിച്ച് കേന്ദ്രസർക്കാർ; നിർദ്ദേശിച്ച മുഴുവൻ അക്കൗണ്ടുകളും റദ്ദാക്കാൻ സമ്മർദ്ദം

By Web Team  |  First Published Feb 11, 2021, 6:53 AM IST

ഇന്ത്യയിൽ പ്രവർത്തനം തുടരാൻ ട്വിറ്റർ ആഗ്രഹിക്കുന്നുവെന്നും നിയമങ്ങളെ കമ്പനി ബഹുമാനിക്കുന്നതായും ട്വിറ്റർ മറുപടി നൽകി


ദില്ലി: നിർദേശം പിൻതുടരാത്ത ട്വിറ്ററിനെ കടുത്ത അതൃപ്തി അറിയിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യയിൽ പ്രവർത്തിക്കുന്ന സ്ഥാപനം സ്വന്തം നിയമങ്ങളേക്കാൾ രാജ്യത്തെ നിയമം പാലിക്കാൻ ബാധ്യസ്ഥമാണെന്ന് ട്വിറ്ററിനുള്ള മുന്നറിയിപ്പിൽ കേന്ദ്ര ഐടി സെക്രട്ടറി വ്യക്തമാക്കി. നിർദേശിച്ച മുഴുവൻ അക്കൗണ്ടുകളും ഉടൻ റദ്ദാക്കണമെന്നും ട്വിറ്റർ പ്രതിനിധികളുമായുള്ള ഓൺലൈൻ കൂടിക്കാഴ്ചയിൽ ഐ ടി സെക്രട്ടറി ആവശ്യപ്പെട്ടു. കർഷക വംശഹത്യയെന്ന ഹാഷ്ടാഗ് ഉപയോഗിച്ചത് അഭിപ്രായ സ്വാതന്ത്ര്യമോ മാധ്യമ സ്വാതന്ത്ര്യമോ അല്ലെന്നും കൂടിക്കാഴ്ചയിൽ ഐടി സെക്രട്ടറി പറഞ്ഞു. ഇന്ത്യയിൽ പ്രവർത്തനം തുടരാൻ ട്വിറ്റർ ആഗ്രഹിക്കുന്നുവെന്നും നിയമങ്ങളെ കമ്പനി ബഹുമാനിക്കുന്നതായും ട്വിറ്റർ മറുപടി നൽകി.

click me!