മെറ്റയുടെ അപ്ഡേഷന്‍ ശ്രദ്ധിക്ക് 'അംബാനെ'; ഇൻസ്റ്റയില്‍ സ്റ്റോറിയിടാന്‍ റേ-ബാന്‍ ഗ്ലാസ് മതി!

By Web Team  |  First Published May 29, 2024, 6:49 PM IST

ഫോട്ടോ എടുക്കുന്നതിന് മുമ്പോ എടുത്തതിനു ശേഷമോ വോയിസ് കമാൻഡ് വഴി പോസ്റ്റ് ചെയ്യാൻ ആവശ്യപ്പെടാം


സ്മാർട്ട് ഗ്ലാസ് വഴി ഇൻസ്റ്റഗ്രാം സ്റ്റോറീസ് അപ്‌ലോഡ് ചെയ്യാമെന്ന് വന്നാൽ അടിപൊളിയായിരിക്കുമല്ലേ. എങ്കിലിതാ അങ്ങനെയൊരു അപ്ഡേഷനാണ് മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. മെറ്റ വിൽക്കുന്ന റേ-ബാൻ സ്മാർട്ട് ഗ്ലാസ് വഴി ഇപ്പോൾ ഇൻസ്റ്റഗ്രാം സ്റ്റോറീസ് പോസ്റ്റ് ചെയ്യാനാകും. അതും സ്മാർട്ട്ഫോണിന്‍റെ സഹായമില്ലാതെ. ക്യാമറ ഉള്ള കണ്ണടയാണ് റേ-ബാൻ സ്മാർട്ട് ഗ്ലാസസ്. ഇത് വഴിയെങ്ങനെയാണ് സ്റ്റോറീ പോസ്റ്റ് ചെയ്യുന്നതെന്ന സംശയം വേണ്ട. 

വോയിസ് കമാൻഡ് വഴിയാണ് ചിത്രം പോസ്റ്റ് ചെയ്യുന്നത്. ഫോട്ടോ എടുക്കുന്നതിന് മുമ്പോ എടുത്തതിനു ശേഷമോ വോയിസ് കമാൻഡ് വഴി പോസ്റ്റ് ചെയ്യാൻ ആവശ്യപ്പെടാം. ചിത്രം എടുത്തുകഴിഞ്ഞ് പോസ്റ്റ് ചെയ്യാന്‍ 'ഹെയ് മെറ്റാ, ഷെയർ മൈ ലാസ്റ്റ് ഫോട്ടോ ടു ഇൻസ്റ്റഗ്രാം' എന്ന് വോയിസ് കമാൻഡ് വഴി പറയണം. ഫോട്ടോ എടുക്കുന്നതിനു മുമ്പാണെങ്കിൽ, 'പോസ്റ്റ് എ ഫോട്ടോ ടു ഇൻസ്റ്റഗ്രാം' എന്നും പറയണം. ദി വെർജിന്‍റെ റിപ്പോർട്ടിലാണ് ഇതെക്കുറിച്ച് പറയുന്നത്. 

Latest Videos

undefined

Read more: ഹൈപ്പുകള്‍ സത്യമായെന്ന് റിപ്പോര്‍ട്ട്; പോക്കോ എഫ്‌6 രണ്ട് വേരിയന്‍റുകളില്‍ ലഭ്യം; വിലയും സവിശേഷതകളും

ഇനിയുമുണ്ട്... ആമസോൺ മ്യൂസിക് സബ്സ്ക്രിപ്ഷൻ ഉള്ളവരാണ് നിങ്ങളെങ്കിൽ ഇനി ഗ്ലാസസ് വഴി പാട്ടും കേൾക്കാം. 'ഹെയ് മെറ്റാ, പ്ലേ ആമസോൺ മ്യൂസിക്' എന്ന കമാൻഡ് നൽകിയാൽ മതി. നിങ്ങൾ നേരത്തെ ക്യുറേറ്റ് ചെയ്തിരിക്കുന്ന പ്ലേ ലിസ്റ്റ് കേൾക്കാം. പാട്ടിന്‍റെ ശബ്ദം കുറയ്ക്കുക, പോസ് ചെയ്യുക തുടങ്ങിയവ ചെയ്യാൻ ടച്ച് കൺട്രോളോ, വോയിസ് കമാൻഡോ പ്രയോജനപ്പെടുത്താം. ഇതിനുവേണ്ടി ഫോൺ പുറത്തെടുക്കേണ്ടതില്ല. സ്‌പോട്ടിഫൈ, ആപ്പിൾ മ്യൂസിക് എന്നിവയ്ക്ക് നേരത്തെ സപ്പോർട്ട് ലഭിച്ചിരുന്നു. ഇതിനു പുറമെയാണ് പുതിയ മാറ്റം അവതരിപ്പിച്ചിരിക്കുന്നത്.

മെഡിറ്റേഷൻ ആപ്പായ കാം (Calm) മെറ്റായുമായി സഹകരിച്ചുള്ള ഫീച്ചറും ഇതിലുണ്ട്. മൈൻഡ്ഫുൾനെസ് എക്‌സർസൈസ് ഫീച്ചർ റേ-ബാൻ സ്മാർട്ട് ഗ്ലാസസ് ഉപയോക്താക്കൾക്ക് നൽകുകയാണ് ഇത്. യാത്രമധ്യേ പോലും ധ്യാനനിരതരാകാൻ സാധിക്കുന്ന രീതിയിൽ ഗൈഡഡ് മെഡിറ്റേഷൻ ഫീച്ചറായിരിക്കും നൽകുക. ഇതിന് സബ്സ്ക്രിപ്ഷനുണ്ട്. ആദ്യത്തെ മൂന്നുമാസം ഫ്രീയായിരിക്കും ഇത്. ഇഷ്ടപ്പെട്ടാൽ മാത്രം സബ്‌സ്‌ക്രൈബ് ചെയ്താൽ മതിയാകും. ഘട്ടംഘട്ടമായി ആയിരിക്കും ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് ഈ ഫീച്ചറുകൾ നൽകുക എന്ന് മെറ്റാ അറിയിച്ചിട്ടുണ്ട്.

Read more: വന്‍ അപ്‌ഡേറ്റുമായി വാട്‌സ്‌ആപ്പ്; ദൈർഘ്യമേറിയ വോയ്‌സ് നോട്ടും സ്റ്റാറ്റസാക്കാം; ഇതിനായി ചെയ്യേണ്ടത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!