തായ്‌പേയ്: മൂന്ന് കൊല്ലം മുന്‍പ് കടലില്‍ കിടന്ന ക്യാമറ തിരിച്ച് കിട്ടിയപ്പോള്‍ കേടൊന്നും കൂടാതെ കിട്ടിയത് വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങള്‍. തായ്‌വാനില്‍ നിന്നും 250 കിലോമീറ്റര്‍ കിഴക്കുള്ള ഒക്കിനാവയിലെ ഇഷിഗാക്കി ദ്വീപിലാണ് ക്യാമറ 2015 ല്‍ നഷ്ടപ്പെട്ടത്.ജപ്പാന്‍കാരിയായ സെറീനയുടെ ക്യാമറയാണ് അന്ന് കടലില്‍ പോയത്. ജപ്പാന്‍കാരിയായ സെറീനയുടെ ക്യാമറയാണ് അന്ന് കടലില്‍ പോയത്.
എന്നാല്‍ തായ്‌വാനിലെ സ്‌കൂളില്‍ നിന്നെത്തിയ വിനോദയാത്രാസംഘത്തിലെ പതിനൊന്നുകാരന് ക്യാമറ കിട്ടുകയായിരുന്നു.കടല്‍പ്പുറ്റ് പറ്റിപ്പിടിച്ച് കിടക്കുകയായിരുന്നു ഇത്. നശിച്ചുപോയ ക്യാമറ ആരെങ്കിലും ഉപേക്ഷിച്ചതാകാമെന്നായിരുന്നു വിദ്യാര്‍ത്ഥി കരുതിയത്. എന്നാല്‍ ക്യാമറ ഓണാക്കിയപ്പോള്‍ അതിന് ഒരു തകരാറും ഇല്ലെന്ന് മനസിലായി.സ്‌കൂബാ ഡൈവിങ്ങിടെ വെള്ളം കയറാതിരിക്കാനായി സെറീന ചുറ്റും പ്ലാസ്റ്റിക് കൊണ്ട് മൂടിയിരുന്നതിനാലാണ് ക്യാമറയില്‍ നശിക്കാതിരുന്നത്.
സ്‌കൂളില്‍ തിരിച്ചെത്തിയ കുട്ടികളും അധ്യാപകരും ഉടമസ്ഥനെ കണ്ടെത്തി ക്യാമറ തിരിച്ചേല്‍പ്പിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ക്യാമറയുടെ ചിത്രങ്ങളും വിവരണവും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഒട്ടേറെ പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തതോടെ സെറീനയും സംഭവമറിഞ്ഞു. ഒരു സുഹൃത്താണ് സെറീനയ്ക്ക് ഈ പോസ്റ്റ് അയച്ചു കൊടുത്തത്. എന്തായാലും വൈകാതെ തന്നെ സ്‌കൂളിലെത്തി ക്യാമറ കൈപ്പറ്റാനിരിക്കുകയാണ് സെറീന.