വര്‍ഷം മൊത്തം ആഘോഷം; അതിശയിപ്പിച്ച് ബിഎസ്എന്‍എല്‍ പ്ലാനുകള്‍! അണ്‍ലിമിറ്റഡ‍് ഡാറ്റ, കോള്‍, വിനോദം

By Web Team  |  First Published Dec 3, 2024, 9:34 AM IST

അണ്‍ലിമിറ്റഡ‍് ഡാറ്റയും വോയിസ് കോളും മറ്റേറെ ആനുകൂല്യങ്ങളും ഈ പ്ലാനുകളില്‍ എല്ലാമുണ്ട് 


ദില്ലി: സ്വകാര്യ ടെലികോം നെറ്റ്‌വര്‍ക്കുകളേക്കാള്‍ കുറഞ്ഞ ചിലവില്‍ റീച്ചാര്‍ജ് പ്ലാനുകളുമായി ശ്രദ്ധിക്കപ്പെടുന്ന പൊതുമേഖല കമ്പനിയാണ് ബിഎസ്എന്‍എല്‍. മറ്റ് കമ്പനികള്‍ ഭീമമായ തുക വാര്‍ഷിക പാക്കേജുകള്‍ക്ക് ഈടാക്കുമ്പോള്‍ താരതമ്യേന ഗുണകരമായ ബിഎസ്എന്‍എല്ലിന്‍റെ വാര്‍ഷിക റീച്ചാര്‍ജ് പ്ലാനുകള്‍ പരിചയപ്പെടാം. വോയിസ് കോള്‍, ഡാറ്റ, വിനോദ സേവനങ്ങള്‍ എന്നിവ ഈ പ്ലാനുകളില്‍ ബിഎസ്എന്‍എല്‍ നല്‍കുന്നു. 

1998 രൂപ പ്ലാന്‍

Latest Videos

undefined

അണ്‍ലിമിറ്റ‍ഡ് ലോക്കല്‍, എസ്‌ടിഡി കോളുകള്‍, വര്‍ഷത്തേക്ക് 600 ജിബി അതിവേഗ ഡാറ്റ എന്നിവയാണ് 1998 രൂപ പ്ലാനില്‍ ബിഎസ്എന്‍എല്‍ നല്‍കുന്നത്. നിശ്ചിത പരിധി കഴിയുമ്പോള്‍ ഡാറ്റയുടെ വേഗം 40 കെബിപിഎസ് ആയി കുറയും. കോളിനും ഡാറ്റയ്ക്കും പുറമെ ദിവസവും 100 വീതം സൗജന്യ എസ്എംഎസും ഈ പ്ലാനിലുണ്ട്. 

2398 രൂപ പ്ലാന്‍ 

അണ്‍ലിമിറ്റഡ‍് വോയിസ് കോള്‍, അണ്‍ലിമിറ്റഡ് ഡാറ്റ (ഡെയ്‌ലി ഉപയോഗത്തിന് ശേഷം സ്‌പീഡ് കുറയും), ദിവസവും 100 സൗജന്യ എസ്എംഎസ് എന്നിവയാണ് ബിഎസ്എന്‍എല്ലിന്‍റെ 2398 രൂപ പ്ലാനിലുള്ളത്. ഇതിനൊപ്പം നാഷണല്‍ റോമിംഗ് ആനുകൂല്യങ്ങളുമുണ്ട്. നിരന്തരം യാത്ര ചെയ്യുന്നവരും ഏറെ ഡാറ്റ ഉപയോഗിക്കേണ്ടി വരുന്നവരുമായവര്‍ക്ക് ഉപകാരമുള്ള പ്ലാനാണിത്. 

2998, 2999 രൂപ പ്ലാന്‍

ഏറെ ഡാറ്റ ഉപയോഗിക്കുന്നവര്‍ക്ക് ഉപകാരപ്പെടുന്ന രണ്ട് റീച്ചാര്‍ജ് പ്ലാനുകളാണിത്. 2998, 2999 രൂപ എന്നിങ്ങനെയാണ് ഈ പ്ലാനിന്‍റെ വില. പരിധിയില്ലാത്ത വോയിസ് കോളും ദിവസവും 100 സൗജന്യ എസ്എംഎസും, ദിവസവും 3 ജിബി ഡാറ്റയുമാണ് ഈ പ്ലാനുകളില്‍ ബിഎസ്എന്‍എല്‍ നല്‍കുന്നത്. നിശ്ചിത പരിധിക്ക് ശേഷം ഡാറ്റ വേഗം 40 കെബിപിഎസ് ആയി കുറയും. 

Read more: നാട്ടിലെ സിം കാർഡ് യുഎഇയിലും ഉപയോഗിക്കാം; പ്രവാസികൾക്ക് സന്തോഷ വാർത്ത, പുതിയ സംവിധാനവുമായി ബിഎസ്എൻഎൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
 

click me!