രാജ്യവ്യാപകമായി ബിഎസ്എന്‍എല്ലിന്‍റെ 4ജി നെറ്റ്‌വര്‍ക്ക് സ്ഥാപനം പുതിയ നാഴികക്കല്ലില്‍
ദില്ലി: തദ്ദേശീയമായ സാങ്കേതികവിദ്യ ഉപയോഗിച്ച് ബിഎസ്എന്‍എല്‍ 50,000ത്തിലേറെ 4ജി സൈറ്റുകള്‍ പൂര്‍ത്തീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍. ഒരു ലക്ഷം 4ജി ടവറുകള്‍ എന്ന ബിഎസ്എന്‍എല്ലിന്‍റെ ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവെപ്പാണിത്.
സാവധാനമാണ് തുടങ്ങിയതെങ്കിലും ബിഎസ്എന്‍എല്ലിന്‍റെ 4ജി വ്യാപനം രാജ്യത്ത് പുരോഗമിക്കുകയാണ്. 50,000ത്തിലേറെ 4ജി സൈറ്റുകള്‍ ബിഎസ്എന്‍എല്‍ ഇതിനകം പൂര്‍ത്തീകരിച്ചു. ഇതില്‍ 41,000ത്തിലേറെ ടവറുകള്‍ പ്രവര്‍ത്തനക്ഷമമായി. 2025 ജൂണോടെ രാജ്യവ്യാപകമായി 4ജി നൈറ്റ്‌വര്‍ക്ക് സ്ഥാപിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഈ മാസം ആദ്യം അറിയിച്ചിരുന്നു. അടുത്ത വര്‍ഷം ജൂണോടെ 1 ലക്ഷം 4ജി സൈറ്റുകള്‍ പൂര്‍ത്തീകരിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. 4ജി പൂര്‍ത്തീകരണം കഴിഞ്ഞാലുടന്‍ 5ജി നൈറ്റ്‌വര്‍ക്ക് സ്ഥാപിക്കല്‍ ബിഎസ്എന്‍എല്‍ ആരംഭിക്കും. 5ജി നെറ്റ്‌വര്‍ക്ക് പരീക്ഷണം ഇതിനകം ബിഎസ്എന്‍എല്‍ വിജയിപ്പിച്ചിട്ടുണ്ട്.
undefined
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്‍റെ നേതൃത്വത്തിലുള്ള കണ്‍സോഷ്യമാണ് ബിഎസ്എന്‍എല്ലിനായി 4ജി ടവറുകള്‍ സ്ഥാപിക്കുന്നത്. ടാറ്റ ഗ്രൂപ്പിന്‍റെ തേജസ് നെറ്റ്‌വര്‍ക്കും സെന്‍റര്‍ ഫോര്‍ ഡെവലപ്‌മെന്‍റ് ഓഫ് ടെലിമാറ്റിക്‌സും (സി-ഡോട്ട്) ഈ കണ്‍സോഷ്യത്തിന്‍റെ ഭാഗമാണ്. തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയിലാണ് ബിഎസ്എന്‍എല്‍ 4ജി ടവറുകള്‍ വിന്യസിക്കുന്നത്. ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നീ നാല് മെട്രോ സിറ്റികളില്‍ 4ജി വ്യാപനം ബിഎസ്എന്‍എല്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. പല സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിലും ബിഎസ്എന്‍എല്‍ 4ജി എത്തിക്കഴിഞ്ഞു.
Read more: തുരുതുരാ പൊട്ടിത്തെറിച്ച് സൂര്യന്‍, സോളാർ മാക്സിമം എത്തി; മുന്നറിയിപ്പുമായി നാസ, ഭൂമി സുരക്ഷിതമോ?