തിരുവനന്തപുരം: ബിഎസ്എന്‍എല്‍ ബ്രോഡ്ബാൻഡ് പ്ലാനുകൾ പരിഷ്കരിച്ചു. പുതിയ 599 രൂപയുടെ അണ്‍ലിമിറ്റഡ് ബ്രോഡ്ബാൻഡ് പ്ലാനിൽ വേഗത നിയന്ത്രണങ്ങളൊന്നും തന്നെ കൂടാതെ രണ്ട് എംബിപിഎസ് വേഗതയിൽ പരിധിയില്ലാതെ എത്ര ജിബി ഇന്റർനെറ്റ് വേണമെങ്കിലും ലഭിക്കും. മുൻകാലങ്ങളിൽ 1199-രൂപയുടെ കോംബോ പ്ലാനിലായിരുന്നു ഈ സൗകര്യം ലഭിച്ചിരുന്നത്.
675-രൂപയുടെ നിലവിലുള്ള പ്ലാനിൽ നാല് എംബിപിഎസ് വേഗതയിൽ അഞ്ചു -ജിബി വരെ ലഭിച്ചുകൊണ്ടിരിക്കുന്നത് 10-ജിബി വരെയും, 999-രൂപയുടെ പ്ലാനിൽ നാല് എംബിപിഎസ് വേഗതയിൽ 20-ജിബി വരെ ലഭിച്ചു കൊണ്ടിരിക്കുന്നത് 30-ജിബി വരെയായും പരിഷ്കരിച്ചു. കൂടാതെ 675-രൂപ മുതലുള്ള എല്ലാ ബ്രോഡ്ബാൻഡ് പ്ലാനുകളുടേയും കൂടിയ വേഗതയിലുള്ള ഉപയോഗ പരിധിക്കുശേഷം ഒരു എംബിപിഎസ് എന്നുള്ള കുറഞ്ഞ വേഗത രണ്ട് എംബിപിഎസ് ആക്കി ഉയർത്തുകയും ചെയ്തിട്ടുണ്ട്.
undefined
ഗ്രാമീണ മേഖലകളിലുള്ള ഉപഭോക്താക്കൾക്കു മാത്രമായുള്ള 650-രൂപയുടെ അണ്‍ലിമിറ്റഡ് പ്ലാനിൽ രണ്ട് എംബിപിഎസ് വേഗതയിൽ നിലവിലുള്ള അഞ്ചു-ജിബിക്കു പകരം 15-ജിബി വരെ ലഭിക്കും. നഗരപ്രദേശങ്ങളിലെ നിലവിൽ ബ്രോഡ്ബാന്‍ഡില്ലാത്ത ലാൻഡ്ലൈൻ ഉപഭോക്താക്കൾക്ക് പ്രതിമാസം വെറും ഒന്‍പത് രൂപ അധികം നൽകിയാൽ രണ്ട് എംബിപിഎസ് വേഗതയിൽ അഞ്ച്-ജിബി വരെയും, അതിനു ശേഷം ഒരു എംബിപിഎസ് വേഗതയിൽ പരിധിയില്ലാതെയും ഇന്റർനെറ്റ് ഉപയോഗിക്കാവുന്ന 249-രൂപയുടെ കോംബോ പ്ലാൻ ലഭിക്കുകയും ചെയ്യും.
ഇതേ പ്രകാരം ഗ്രാമപ്രദേശങ്ങളിലുള്ള ഉപഭോക്താക്കൾ ഈ പ്ലാനിലുള്ള വരിക്കാരാവുന്നതിനു 29 രൂപ അല്ലെങ്കിൽ 69 രൂപ വരെ അധികമായി നൽകണം. ലാൻഡ്ലൈനിനു പ്രത്യേക ചാർജില്ലാത്ത ഈ ബ്രോഡ് ബാൻഡ് പ്ലാനുകളിൽ അണ്‍ലിമിറ്റഡ് ഇന്റർനെറ്റ് ഉപയോഗിക്കാവുന്നതും ഞായറാഴ്ചകളിൽ രാജ്യം മുഴുവൻ ഏതു നന്പറിലേക്കും, മറ്റു ദിവസങ്ങളിൽ രാത്രി ഒന്‍പതു മുതൽ രാവിലെ ഏഴു വരെയും സൗജന്യമായി സംസാരിക്കാവുന്നതുമാണ്.