വിദ്യാര്‍ഥികള്‍ക്ക് പരിശീലന കാലയളവിലെ സര്‍ട്ടിഫിക്കറ്റ് നല്‍കും, ജോലി കണ്ടെത്താനുള്ള സഹായവും ഒരുക്കും
ദില്ലി: ഓള്‍ ഇന്ത്യ മാനുഫാക്‌ചേര്‍സ് ഓര്‍ഗനൈസേഷനുമായി കരാര്‍ ഒപ്പിട്ട് പൊതുമേഖല ടെലികോം സേവനദാതാക്കളായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്. ചെന്നൈയിലാണ് ബിഎസ്എന്‍എല്ലും എഐഎംഒയും എംഒയു ഒപ്പിട്ടത് എന്നും ടെലികോം ടോക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ടെലികോം രംഗത്ത് ഗവേഷണങ്ങള്‍ക്കും പുതിയ കണ്ടെത്തലുകള്‍ക്കുള്ള സഹകരണത്തിന്‍റെ ഭാഗമായാണ് ഓള്‍ ഇന്ത്യ മാനുഫാക്‌ചേര്‍സ് ഓര്‍ഗനൈസേഷനുമായി ബിഎസ്എന്‍എല്‍ കരാറിലെത്തിയത്. ഇരു കൂട്ടരും ചേര്‍ന്ന് യുവജനങ്ങള്‍ക്ക് സ്‌കില്‍ ട്രെയിനിംഗ് നല്‍കും. ഈ എംഒയുവിന്‍റെ അടിസ്ഥാനത്തില്‍ വിവിധ സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് ഉപദേശങ്ങള്‍ ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് പരിശീലനത്തിന് അവസരം നല്‍കുന്നതും കരാറിന്‍റെ ഭാഗമാണ്. പരിശീലന കാലയളവ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എഐഎംഒയും ബിഎസ്എന്‍എല്ലും സര്‍ട്ടിഫിക്കറ്റ് നല്‍കും. വിദ്യാര്‍ഥികള്‍ക്ക് ജോലി ലഭിക്കാനുള്ള സഹായവും ഓള്‍ ഇന്ത്യ മാനുഫാക്‌ചേര്‍സ് ഓര്‍ഗനൈസേഷന്‍ നല്‍കും.
അതേസമയം രാജ്യത്ത് 4ജി നെറ്റ്‌വര്‍ക്ക് വ്യാപിപ്പിക്കാനുള്ള തീവ്രശ്രമങ്ങള്‍ ബിഎസ്എന്‍എല്‍ തുടരുകയാണ്. ബിഎസ്എന്‍എല്‍ തെലങ്കാനയിലെ അദിലാബാദ് ജില്ലയില്‍ 140 4ജി ടവറുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി അവസാന ഘട്ടത്തിലാണ്. വനമേഖലയിലടക്കം ബിഎസ്എന്‍എല്ലിന്‍റെ 4ജി നെറ്റ്‌വര്‍ക്ക് എത്തിക്കാനാണ് ശ്രമം. ആദിവാസി വിഭാഗങ്ങള്‍ക്ക് ഉള്‍പ്പടെ ഇത് പ്രയോജനം ചെയ്യും. 2025ഓടെ രാജ്യത്തിന്‍റെ മിക്കയിടങ്ങളിലും ബിഎസ്എന്‍എല്ലിന്‍റെ 4ജി സേവനം എത്തിച്ചേരും.
Read more: കള്ളന്‍ കപ്പലില്‍ തന്നെയോ? സ്റ്റാര്‍ ഹെല്‍ത്ത് ഡാറ്റാ ലീക്കില്‍ കമ്പനിയിലെ ഉന്നതനെതിരെ അന്വേഷണം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം