സ്വകാര്യ കമ്പനികളുടെ ചങ്കിടിക്കും; വീണ്ടും തകര്‍പ്പന്‍ റീച്ചാര്‍ജ് പ്ലാനുമായി ബിഎസ്എന്‍എല്‍

By Web TeamFirst Published Sep 13, 2024, 4:22 PM IST
Highlights

82 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ റീച്ചാര്‍ജ് പ്ലാന്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്

ദില്ലി: ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡഫോൺ ഐഡിയ (വിഐ) എന്നീ സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് മത്സരം നല്‍കുന്ന 4ജി റീച്ചാര്‍ജ് പ്ലാനുമായി വീണ്ടും പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്‍. 82 ദിവസത്തെ വാലിഡിറ്റിയില്‍ ബിഎസ്എന്‍എല്ലിന്‍റെ 485 രൂപയുടെ റീച്ചാര്‍ജ് പ്ലാനാണിത്. ഉയര്‍ന്ന ഡാറ്റ ഉപയോഗം ഇല്ലാത്ത ഉപഭോക്താക്കള്‍ക്ക് ഈ റീച്ചാര്‍ജ് പാക്കേജ് തിരഞ്ഞെടുക്കാവുന്നതാണ്. 

82 ദിവസത്തെ വാലിഡിറ്റിയിലാണ് 485 രൂപയുടെ റീച്ചാര്‍ജ് പ്ലാന്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. ദിനംപ്രതി 1.5 ജിബി ഡാറ്റ ഇതില്‍ ഉപയോഗിക്കാം. രാജ്യത്തെ ഏത് നെറ്റ്‌വര്‍ക്കിലേക്കും പരിധിയില്ലാതെ കോള്‍ വിളിക്കാം. ഇതിന് പുറമെ ദിവസവും 100 വീതം സൗജന്യ എസ്എംഎസും 485 രൂപയുടെ റീച്ചാര്‍ജ് പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. ബിഎസ്എന്‍എല്ലിന്‍റെ ഈ ചിലവ് കുറഞ്ഞ പ്ലാന്‍ സെര്‍ഫ്-കെയര്‍ ആപ്പില്‍ കാണാം. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്‌ത ശേഷം മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഒടിപി സമര്‍പ്പിച്ചാല്‍ ഹോം പേജില്‍ തന്നെ 485 രൂപയുടെ റീച്ചാര്‍ജ് പാക്കേജ് ദൃശ്യമാകും. 

Latest Videos

Read more: കാത്തിരിപ്പ് നീളും, പക്ഷേ നിരാശരാകില്ല; ബിഎസ്എന്‍എല്‍ ഒരു ലക്ഷം 4ജി ടവറുകള്‍ 2025 മധ്യത്തോടെ പൂര്‍ത്തിയാക്കും

സാമ്പത്തിക മെച്ചമുള്ള നിരവധി റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിക്കുന്നതിനൊപ്പം 4ജി നെറ്റ്‌വര്‍ക്ക് വ്യാപിക്കുകയും ബിഎസ്എന്‍എല്‍ ചെയ്യുകയാണ്. എന്നാല്‍ ഒരു ലക്ഷം 4ജി ടവറുകള്‍ എന്ന ലക്ഷ്യത്തിലേക്ക് ബിഎസ്എന്‍എല്‍ എത്തണമെങ്കില്‍ 2025 പകുതിവരെ കാത്തിരിക്കണം. തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതികവിദ്യയിലാണ് ബിഎസ്എന്‍എല്‍ 4ജി ടവറുകള്‍ സ്ഥാപിക്കുന്നത്. ഇതിനൊപ്പം തദ്ദേശീയമായ 5ജി നെറ്റ്‌വര്‍ക്ക് ഒരുക്കുന്നതിന്‍റെ മുന്നോടിയായുള്ള പരീക്ഷണങ്ങളും ബിഎസ്എന്‍എല്‍ തുടങ്ങിക്കഴിഞ്ഞു. ബിഎസ്എന്‍എല്ലിനൊപ്പം മറ്റൊരു പൊതുമേഖല ടെലികോം കമ്പനിയായ എംടിഎന്‍എല്ലും 5ജി ടെസ്റ്റിംഗിന്‍റെ ഭാഗമാണ്. ടെലികോം മന്ത്രാലയവും സി-ഡോട്ടും ചേര്‍ന്നാണ് ഇന്ത്യന്‍ നിര്‍മിത 5ജി സാങ്കേതികവിദ്യ പരീക്ഷിക്കുന്നത്. 

Read more: മടക്ക യാത്ര നീട്ടിയ ശേഷം ആദ്യം, സുനിത വില്യംസ് ഇന്ന് തത്സമയം സംസാരിക്കും; ആകാംക്ഷയിൽ ലോകം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!