ബിഎസ്എൻഎല്‍ വൻ ഓഫറുകളുമായി രംഗത്ത്

By Web Desk  |  First Published Jan 12, 2018, 8:34 PM IST

ദില്ലി: സ്വകാര്യ കമ്പനികൾക്ക് പുറമെ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലും വൻ ഓഫറുകളുമായി രംഗത്ത്. ദിവസം ഒരു ജിബി ഡേറ്റയും അൺലിമിറ്റഡ് കോളും നൽകുന്ന ഓഫറുകളാണ് അവതരിപ്പിച്ചത്. മറ്റു ടെലികോം കമ്പനികളുടെ ഓഫറുകളേക്കാൾ മികച്ചതാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഏറ്റവും കുറഞ്ഞ നിരക്കിന് കൂടുതൽ ഡേറ്റ നൽകുന്നത് ജിയോ തന്നെയാണ്. 

186, 187, 349, 429, 485, 666 രൂപ പ്ലാനുകളാണ് ബിഎസ്എൻഎൽ പുതുക്കി അവതരിപ്പിച്ചത്. പ്രീപെയ്ഡ് വരിക്കാരെ പിടിച്ചു നിർത്താൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പ്ലാനുകൾ. അൺലിമിറ്റഡ് വോയ്സ് കോളുകൾ, എസ്എംഎസ്, 1.5 ജിബി ഡേറ്റ, 129 ദിവസം കാലാവധിയുളള പ്ലാനുകൾ പുതിയ നിരക്കുകളിൽ ലഭ്യമാണ്. 

Latest Videos

പുതുക്കിയ ബിഎസ്എൻഎൽ 186, 187, 349, 429 എന്നീ പ്ലാനുകളുടെ കാലാവധി യഥാക്രമം 28 ദിവസം, 28 ദിവസം, 54 ദിവസം, 81 ദിവസം എന്നിങ്ങനെയാണ്. 485, 666 എന്നീ രണ്ടു പ്ലാനുകളിൽ ദിവസം 1.5 ജിബി ഡേറ്റയാണ് നൽകുന്നത്. കാലാവധി 90, 129 ദിവസമാണ്. പുതിയ ബിഎസ്എൻഎൽ പാക്കിൽ ഓരോ സർക്കിളിലും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകൾ (മുംബൈ, ഡൽഹി പ്രദേശങ്ങൾ ഒഴികെ) 100 എസ്എംഎസ് ലഭിക്കും. 

എന്നാൽ ജിയോ 28 ദിവസത്തേക്ക് അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോൾ നൽകുന്നത് 149 രൂപയ്ക്കാണ്. ജിയോയുടെ 349 പ്ലാനിന്റെ കാലാവധി 70 ദിവസമാണ്. അതേസമയം, പുതിയ ജിഎസ്എം മൊബൈൽ സർവീസ് വരിക്കാർക്ക് ബിഎസ്എൻഎൽ 2 ജിബി സൗജന്യ ഡേറ്റയും നൽകുന്നുണ്ട്. 
 

click me!