ബിഎസ്എന്‍എല്‍ ഇറക്കാന്‍ ഇരിക്കുന്ന ഭാരത് ഫോണില്‍ നല്‍കുന്നത് കിടിലന്‍ ഓഫര്‍ എന്ന് റിപ്പോര്‍ട്ട്. മൈക്രോമാക്സുമായി ചേര്‍ന്നാണ് 2,2000 രൂപയ്ക്ക് 3ജി സപ്പോര്‍ട്ട് ബേസിക്ക് ഫോണ്‍ ബിഎസ്എന്‍എല്‍ ഇറക്കുന്നത്. 97 രൂപയ്ക്ക് പരിധിയില്ലാത്ത കോള്‍ സൗകര്യവും, ഡാറ്റപ്ലാനുമാണ് ഭാരത് ഫോണിന് ഒപ്പം ലഭിക്കുക. ജിയോ തങ്ങളുടെ 4ജി ഫോണ്‍ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിഎസ്എന്‍എല്ലിന്‍റെ ഭാരത് ഫോണ്‍ പ്രഖ്യാപനം ഉണ്ടായത്.
ഉപയോക്താക്കളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് തിരഞ്ഞെടുക്കാന്‍ സാധിക്കുന്നതാണ് രണ്ട് ഓഫറുകള്‍, ഒന്ന് ഭാരത് ഫോണ്‍ ആണ്. രണ്ട് ഈ ഫോണില്‍ 97 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളും ഡാറ്റയും നല്‍കുന്ന ഓഫര്‍ ആണ്. ഈ ഓഫറുകള്‍ ബിഎസ്എന്‍എല്ലിന് ടെലികോം വിപണിയില്‍ കൂടുതല്‍ പ്രധാന്യം നല്‍കും. ഓഫറിന്‍റെ പ്രഖ്യാപന വേളയില്‍ ടെലികോം മന്ത്രി മനോജ് സിന്‍ഹ പറഞ്ഞു.
ജനുവരി 2018ന് തങ്ങളുടെ 4ജി സേവനങ്ങള്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണ് ബിഎസ്എന്‍എല്‍. മൈക്രോമാക്സുമായുള്ള പങ്കാളിത്തത്തില്‍ സന്തോഷമുണ്ടെന്ന് അറിയിച്ച ബിഎസ്എന്‍എല്‍ മേധാവി അനുപം ശ്രീവാസ്തവ, അത് ഒരു ദേശീ കമ്പനിയാണെന്നും സൂചിപ്പിച്ചു. അതോടൊപ്പം പുതിയ ബിഎസ്എന്‍എല്‍ പദ്ധതി ഗ്രാമീണ മേഖലയിലെ ജനതയെ ചെറിയ തുകയ്ക്ക് കണക്ട് ചെയ്യാന്‍ ഉതകുമെന്നും ഇദ്ദഹം പ്രതീക്ഷ പ്രകടിപ്പിച്ചു.