ബിഎസ്എൻഎൽ ഇ-കോമേഴ്സ് രംഗത്തെ വമ്പന്മാരായ ആമസോണുമായി ചേർന്ന് പോസ്റ്റ് പെയ്ഡ് മൊബൈൽ, ബ്രോഡ്ബാൻഡ് , എഫ്ടിടിഎച്ച് ഉപയോക്താക്കൾക്ക് ആമസോണ്‍ പ്രൈം മെന്പർഷിപ് ലഭ്യമാക്കുന്നു
തിരുവനന്തപുരം: ബിഎസ്എൻഎൽ ഇ-കോമേഴ്സ് രംഗത്തെ വമ്പന്മാരായ ആമസോണുമായി ചേർന്ന് പോസ്റ്റ് പെയ്ഡ് മൊബൈൽ, ബ്രോഡ്ബാൻഡ് , എഫ്ടിടിഎച്ച് ഉപയോക്താക്കൾക്ക് ആമസോണ്‍ പ്രൈം മെന്പർഷിപ് ലഭ്യമാക്കുന്നു. 399 രൂപ മുതലുള്ള പ്രതിമാസ നിശ്ചിത ചാർജുള്ള പോസ്റ്റ്പെയ്ഡ് പ്ലാനുകളിലുള്ള മൊബൈൽ ഉപഭോക്താക്കൾക്കും 745 രൂപ മുതലുള്ള പ്രതിമാസ നിശ്ചിത ചാർജുള്ള ബ്രോഡ്ബാൻഡ്, FTTH ഉപഭോക്താക്കൾക്കും 12 മാസത്തേക്ക് അധിക നിരക്ക് നൽകാതെ 999 രൂപയുടെ ഈ സേവനം ലഭിക്കും.
portal.bsnl.in വെബ്സൈറ്റ് വഴി നിലവിലുള്ള ഉപഭോക്താക്കൾക്കും ഈ സേവനം പ്രയോജനപ്പെടുത്താം. ആമസോണ്‍ പ്രൈം അംഗത്വം ഉള്ളവർക്ക് ആമസോണ്‍ പ്രൈം വീഡിയോ സ്ട്രീമിംഗ്, പരസ്യരഹിത പ്രൈം മ്യൂസിക് സേവനങ്ങൾക്കൊപ്പം അർഹതയുള്ള സാധനങ്ങൾക്ക് അതിവേഗ ഡെലിവറി സൗകര്യവും ലഭിക്കും.