600 ജിബി ഡാറ്റ, 365 ദിവസം ആഘോഷം; സ്വപ്‌ന പ്ലാനിന്‍റെ വില ബിഎസ്എന്‍എല്‍ വെട്ടിക്കുറച്ചു

By Web Team  |  First Published Nov 4, 2024, 3:08 PM IST

ദീപാവലി സമ്മാനം! ലാഭങ്ങളേറെയുള്ള റീച്ചാര്‍ജ് പ്ലാനിന്‍റെ വില കുറച്ച് ബിഎസ്എന്‍എല്‍ സര്‍പ്രൈസ്


തിരുവനന്തപുരം: വരിക്കാരെ കയ്യിലെടുക്കുന്ന ദീപാവലി ഓഫറുമായി പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. 1999 രൂപയുടെ വാര്‍ഷിക റീച്ചാര്‍ജ് പ്ലാനിന്‍റെ വില കുറച്ചാണ് ബിഎസ്എന്‍എല്‍ ഉപഭോക്താക്കളെ കയ്യിലെടുക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഈ റീച്ചാര്‍ജ് പ്ലാനിലെ ആനുകൂല്യങ്ങള്‍ക്ക് യാതൊരു കുറവും കമ്പനി വരുത്തിയിട്ടില്ല. വിലക്കിഴിവോടെ ഈ പ്ലാന്‍ റീച്ചാര്‍ജ് ചെയ്യാന്‍ ഇനി മൂന്ന് ദിവസങ്ങള്‍ കൂടിയേ അവശേഷിക്കുന്നുള്ളൂ. 

1999 രൂപയുടെ വാര്‍ഷിക റീച്ചാര്‍ജ് പ്ലാനിനാണ് ദീപാവലി പ്രമാണിച്ച് 100 രൂപയുടെ കുറവ് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 365 ദിവസം വാലിഡിറ്റിയുള്ള ഈ റീച്ചാര്‍ജ് പ്ലാനിന് ഇപ്പോള്‍ 1899 രൂപയേ നല്‍കേണ്ടതുള്ളൂ. ഇത്രയും കാലയളവിലേക്ക് ആകെ 600 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളിംഗ്, ദിവസവും 100 വീതം സൗജന്യ എസ്എംഎസ്, ഗെയിംസ്, മ്യൂസിക് തുടങ്ങിയ ആനുകൂല്യങ്ങള്‍ എന്നിവ ബിഎസ്എന്‍എല്‍ ഈ റീച്ചാര്‍ജ് പ്ലാനിനൊപ്പം വാഗ്‌ദാനം ചെയ്യുന്നു. പരിമിത കാലത്തേക്ക് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരിക്കുന്ന ഓഫറാണിത്. നവംബര്‍ 7 വരെ റീച്ചാര്‍ജ് ചെയ്യുന്ന ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭ്യമാവുകയുള്ളൂ. 

Latest Videos

undefined

മറ്റൊരു പ്ലാനും പ്രഖ്യാപിച്ചു

90 ദിവസത്തെ വാലിഡിറ്റിയില്‍ 349 രൂപയുടെ റീച്ചാര്‍ജ് പ്ലാനും ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിട്ടുണ്ട്. അണ്‍ലിമിറ്റഡ് വോയിസ് കോള്‍, പരിധിയില്ലാത്ത ഡാറ്റ (30 ജിബിക്ക് ശേഷം 40 കെബിപിഎസ് വേഗം) എന്നിവ ഈ പ്ലാനില്‍ ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാം. GP-II കസ്റ്റമര്‍മാര്‍ക്കായി പരിമിതകാലത്തേക്കുള്ള പ്രത്യേക വൗച്ചറാണിത്. നവംബര്‍ 28 വരെ ഈ പ്ലാന്‍ റീച്ചാര്‍ജ് ചെയ്യാം. സമീപകാലത്ത് ഏറെ ആകര്‍ഷകമായ റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിക്കുന്നതിന്‍റെ തുടര്‍ച്ചയായാണ് ഇരു ഓഫറുകളും ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

Post Diwali Special offer!
Get ₹100 OFF our ₹1999 Recharge Voucher—now just ₹1899! Enjoy 600GB data, unlimited calls, games, music, and more for a full year. This festive offer is valid until November 7, 2024. Recharge today and let BSNL brighten your digital life!… pic.twitter.com/ytJf1ojoJb

— BSNL India (@BSNLCorporate)

Read more: ഉപഭോക്താക്കളെ ഇരട്ടി സന്തോഷിപ്പിച്ച് ബിഎസ്എന്‍എല്‍; 4ജി പുതിയ നാഴികക്കല്ലില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!