മാൽവെയർ  ആക്രമണത്തിന് പരിഹാരം കാണുവാന്‍ ബിഎസ്എൻഎൽ

By Web Desk  |  First Published Aug 4, 2017, 4:48 PM IST

ദില്ലി: ബിഎസ്എൻഎല്‍ ബ്രോഡ്ബാന്‍റ് സര്‍വീസിലെ മാൽവെയർ  ആക്രമണത്തിന് പരിഹാരം കാണുവാന്‍ ബിഎസ്എൻഎൽ നീക്കം തുടങ്ങി. നെറ്റ്‌വർക്കിലെ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന പോർട്ട് 22 രാജ്യവ്യാപകമായി ബിഎഎൻഎൽ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. വിവിധ സെർവറുകൾ ഉപയോഗിക്കാൻ ആവശ്യമായ പോർട്ട് അടച്ചതോടെ വെബ് ഡവലപ്പർമാർ വലഞ്ഞു. 

സെക്യുവർ ഷെൽ അഥവാ എസ്എസ്എച്ച് വഴി സെർവറുമായി ബന്ധം സ്ഥാപിക്കാനാവാതെ വന്നതോടെ പ്രവർത്തനം തടസപ്പെട്ടു. കഴിഞ്ഞ ആഴ്ചയാണ് ബിഎസ്എൻഎൽ റൗട്ടറുകൾ മാൽവെയറുകൾ ബാധിച്ചത്. പാസ്‌വേഡുകൾ മായിച്ച് പ്രവർത്തനരഹിതമാക്കുന്ന വിധമായിരുന്നു ആക്രമണം. പോർട്ട് 22 വഴിയാണ് മാൽവെയർ പടർന്നതെന്ന അനുമാനത്തിലാണ് ഇത് അടച്ചതെന്നാണു സൂചന.

Latest Videos

സ്വന്തം സെർവറുകളാണെങ്കിൽ മറ്റു പോർട്ടുകൾ ഉപയോഗിച്ചു പ്രവർത്തനം തുടരാമെങ്കിലും സ്ഥാപനങ്ങളുടെയും മറ്റും സെർവറുകളിൽ പോർട്ട് മാറ്റം എളുപ്പമല്ല. പോർട്ടുകൾ അടച്ചതുകൊണ്ട് മാൽവെയർ ബാധ നിൽക്കില്ലെന്നും വിദഗ്ധർ പറയുന്നു. മറ്റൊരു പോർട്ടിലേക്ക് ഇവ മാറിക്കൂടെന്നുമില്ല.

click me!