ബിഎസ്എൻഎൽ 5ജി ആദ്യമെത്തുക ഇവിടങ്ങളിൽ

By Web Team  |  First Published Aug 6, 2024, 9:10 AM IST

തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലാവും ബിഎസ്എന്‍എല്‍ 5ജി പരീക്ഷണ ഘട്ടത്തില്‍ എത്തുക


ദില്ലി: അല്‍പമൊന്ന് വൈകിയെങ്കിലും 4ജിക്ക് അപ്പുറം 5ജിയെയും കുറിച്ച് ചിന്തിക്കുകയാണ് ബിഎസ്എന്‍എല്‍. ടവറുകള്‍ 4ജി നെറ്റ്‌വര്‍ക്കിലേക്ക് മാറ്റുന്ന അതേസമയം തന്നെ 5ജി സാങ്കേതികവിദ്യയും സാധ്യമാക്കാനുള്ള ശ്രമങ്ങളിലാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്‍. 2025ഓടെ 5ജി രാജ്യത്ത് ബിഎസ്എന്‍എല്‍ വ്യാപിപ്പിക്കും എന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലാവും ആദ്യം ബിഎസ്എന്‍എല്‍ 5ജി നെറ്റ്‌വര്‍ക്ക് എത്തുക. ആ ഇടങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. 

തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലാവും ബിഎസ്എന്‍എല്‍ 5ജി പരീക്ഷണ ഘട്ടത്തില്‍ എത്തുക. ദില്ലിയിലെ കോണാട്ട് പ്ലേസ്, ജെഎന്‍യു ക്യാംപസ്, ഐഐടി ദില്ലി, ഐഐടി ഹൈദരാബാദ്, ദില്ലിയിലെ സഞ്ചാര്‍ ഭവന്‍, ഗുരുഗ്രാമിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങള്‍, ബെംഗളൂരുവിലെ സര്‍ക്കാര്‍ ഓഫീസ്, ദില്ലിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്‍റര്‍ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ അതിവേഗ 5ജി നെറ്റ്‌വര്‍ക്ക് എത്തുക എന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 5ജി പരീക്ഷണം ബിഎസ്എന്‍എല്‍ വൈകാതെ ഇവിടെ തുടങ്ങിയേക്കും. ഈ ലൊക്കേഷനുകളില്‍ ഉള്ളവര്‍ക്ക് അതിവേഗ നെറ്റ്‌വര്‍ക്ക് വൈകാതെ ആസ്വദിക്കാം. 

Latest Videos

undefined

Read more: ബിഎസ്എന്‍എല്‍ സിം ഉള്ളവരാണോ നിങ്ങള്‍; ഇതാ സന്തോഷ വാര്‍ത്ത, 4ജി വിന്യാസം അതിവേഗം ബഹുദൂരം

ബിഎസ്എന്‍എല്‍ 5ജിയില്‍ കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അടുത്തിടെ വീഡിയോ കോള്‍ വിളിച്ചിരുന്നു. 5ജി നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുന്നത് ഉടന്‍ തുടങ്ങുമെന്ന് അദേഹം വ്യക്തമാക്കിയിരുന്നു. 4ജിക്കൊപ്പം 5ജിയും എത്തുന്നത് ബിഎസ്എന്‍എല്ലിലേക്ക് എത്തുന്ന ഉപഭോക്താക്കളെ സന്തോഷിപ്പിക്കും. സ്വകാര്യ ടെലികോം കമ്പനികളുടെ താരിഫ് നിരക്ക് വര്‍ധനവിന് പിന്നാലെ ബിഎസ്എന്‍എല്ലിലേക്ക് ലക്ഷക്കണക്കിന് പേരാണ് പുതിയ സിം എടുത്തും പോര്‍ട്ടബിള്‍ സൗകര്യം വിനിയോഗിച്ചും എത്തുന്നത്. ബിഎസ്എന്‍എല്‍ താരിഫ് നിരക്കുകള്‍ ഇപ്പോഴും പഴയ നിരക്കില്‍ തന്നെ തുടരുകയാണ്. 4ജി വ്യാപനം പൂര്‍ത്തിയായ ശേഷം നിരക്കുകള്‍ കൂട്ടുമോ എന്ന് വ്യക്തമല്ല. 

Read more: ആപ്പിളിന്‍റെ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ; ശക്തമായ മുന്നറിയിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!