ഭീം ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഒന്നാമത്

By Web Desk  |  First Published Jan 2, 2017, 1:22 PM IST

ദില്ലി: പുറത്തിറക്കി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഡിജിറ്റല്‍ പണമിടപാടുകള്‍ക്കുള്ള കേന്ദ്രഗവണ്‍മെന്‍റ് ആപ്പ് ഭീം ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ സൗജന്യ ആപ്പുകളുടെ ലിസ്റ്റില്‍ ഒന്നാമതെത്തി. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പുകളാണ് ടോപ്പ് ലിസ്റ്റില്‍ ഉള്ളത്. 

ഡിസംബര്‍ 30 നാണ് ആപ്പ് പ്രധാനമന്ത്രി ലോഞ്ച് ചെയ്തത്. ഇതിനോടകം തന്നെ പത്തുലക്ഷത്തിലധികം ആളുകളാണ് ഇത് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. ട്രെന്‍ഡിങ് ആപ്ലിക്കേഷനുകളുടെ പട്ടികയിലും ഭീം ആപ്പ് തന്നെയാണ് ഒന്നാമതു നില്‍ക്കുന്നത്. 

Latest Videos

undefined

അഞ്ചില്‍ 4.1 റേറ്റിങ് ആണ് ആപ്പിനുള്ളത്. മൈ ജിയോ, വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് മെസഞ്ചര്‍, ഫെയ്‌സ്ബുക്ക്, എന്നീ ആപ്ലിക്കേഷനുകളാണ് സൗജന്യ ആപ്പുകളുടെ ലിസ്റ്റില്‍ ഭീമിന് പിന്നിലുള്ളത്. പട്ടിായിലെ ടോപ് ഫൈവിലുള്ള മൈ ജിയോയ്ക്ക് 4.3 റേറ്റിംങ്ങും വാട്‌സ്ആപ്പിന് 4.4 റേറ്റിങ്ങും ഉണ്ട്. 

ആന്‍ഡ്രോയിഡ് പതിപ്പ് മാത്രമാണ് നിലവില്‍ ഭീമിന് ഉള്ളത്. അധികം വൈകാതെ തന്നെ ഐഒഎസ് പതിപ്പും എത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

click me!