ഇത് സര്‍വീസ് വാലിഡിറ്റിയല്ല, ഡാറ്റ വൗച്ചറിന്‍റെ വാലിഡിറ്റിയാണ്
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം സേവനദാതാക്കളായ എയര്‍ടെല്‍ മൂന്ന് പ്രീപെയ്‌ഡ് റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ചു. ഈ മൂന്ന് റീച്ചാര്‍ജുകളും ഡാറ്റ വൗച്ചറുകളാണ്. 161, 181, 351 രൂപയുടെ റീച്ചാര്‍ജ് ഓപ്ഷനുകളാണ് എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത് എന്ന് ടെലികോം ടോക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 181 രൂപയുടെ പ്ലാന്‍ നേരത്തെയുണ്ടായിരുന്നതാണെങ്കിലും ബെനഫിറ്റുകളില്‍ മാറ്റം വന്നു.
161 രൂപയുടെ പ്രീപെയ്‌ഡ് പ്ലാനിന് 30 ദിവസമാണ് വാലിഡിറ്റി. ഇത് സര്‍വീസ് വാലിഡിറ്റിയല്ല, ഡാറ്റ വൗച്ചറിന്‍റെ വാലിഡിറ്റിയാണ്. 30 ദിവസത്തേക്ക് 12 ജിബി ഡാറ്റയാണ് 161 രൂപയുടെ പ്ലാനില്‍ എയര്‍ടെല്‍ നല്‍കുന്നത്. അതേസമയം 181 രൂപയുടെ പ്ലാനും 30 ദിവസ വാലിഡിറ്റിയിലാണ് വരുന്നത്. 15 ജിബി ഡാറ്റയാണ് ലഭ്യമാവുക. 20+ ഒടിടികളിലേക്കുള്ള പ്രവേശനം ഈ റീച്ചാര്‍ജ് പ്ലാന്‍ ഉറപ്പുനല്‍കുന്നു. എയര്‍ടെല്‍ എക്‌സ്‌സ്ട്രീം അടക്കമാണ് ഒടിടി. മുമ്പ് 181 രൂപയുടെ റീച്ചാര്‍ജില്‍ 30 ദിവസത്തേക്ക് ദിനംപ്രതി ഓരോ ജിബി ഡാറ്റയാണ് എയര്‍ടെല്‍ നല്‍കിയിരുന്നത്. എന്നാല്‍ ദിവസവും ഓരോ ജിബി ഡാറ്റ ലഭിക്കണമെങ്കില്‍ ഇപ്പോള്‍ എയര്‍ടെല്‍ ഉപഭോക്താക്കള്‍ 211 രൂപ നല്‍കണം.
361 രൂപയുടെ റീച്ചാര്‍ജ് പ്ലാനില്‍ 50 ജിബി ഡാറ്റയാണ് ഭാരതി എയര്‍ടെല്‍ നല്‍കുന്നത്. 30 ദിവസമാണ് ഈ പ്ലാനിന്‍റെയും വാലിഡിറ്റി. ദിവസം 1.5 ജിബി ഡാറ്റ നല്‍കുന്ന 26 രൂപയുടെ പ്ലാന്‍ എയര്‍ടെല്‍ അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഏഴ് ദിവസത്തെ വാലിഡിറ്റിയില്‍ 5 ജിബി ഡാറ്റ നല്‍കുന്ന 77 രൂപയുടെ പാക്കേജും എയര്‍ടെല്ലിനുണ്ട്. 121 രൂപയുടെ പാക്കേജില്‍ 30 ദിവസത്തേക്ക് 6 ജിബി ഡാറ്റയും എയര്‍ടെല്‍ നല്‍കുന്നു.
Read more: പ്രായം അതല്ലേ...; കൗമാരക്കാർക്ക് നിയന്ത്രണവുമായി മെറ്റ, ഇന്‍സ്റ്റയില്‍ കുട്ടികളി ഇനി നടക്കില്ല
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം