വാട്ട്സ്ആപ്പ് വൈറസ്
Latest Videos
undefined
ഇ–മെയില്‍ സന്ദേശങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഈ സന്ദേശങ്ങള്‍ വരുന്നത്. ഇത്തരം സന്ദേശങ്ങള്‍ വന്നാൽ മനസ്സിലാക്കുക വാട്ട്സ്ആപ്പ് ഒരിക്കലും പുറത്ത് നിന്ന് ഇങ്ങനെ ഒരു സന്ദേശം അയയ്ക്കുകയില്ലെന്ന്, ഇവയിലെ ലിങ്കുകള്‍ നിങ്ങളുടെ ഫോണിന്‍റെ പ്രവര്‍ത്തനം തന്നെ അപകടത്തിലാക്കും.
വാട്സാപ്പ് തട്ടിപ്പ്
വാട്ട്സ്ആപ്പ് ഗോള്‍ഡ് തട്ടിപ്പിനെക്കുറിച്ച് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം..
ഈ സന്ദേശം പത്ത് പേർക്കയച്ചില്ലെങ്കിൽ നിങ്ങളുടെ വാട്സാപ്പ് സേവനം റദ്ദ് ചെയ്യപ്പെടും, നിങ്ങള്‍ക്ക് ഐശ്വര്യം വരും എന്ന രീതിയിലുള്ള തട്ടിപ്പുകള്‍ ഏറെയാണ്. ഒപ്പം ഫ്രീ റീച്ചാര്‍ജ് ചെയ്ത് വരുന്ന സന്ദേശങ്ങളും നിങ്ങളെ കെണിയില്‍ പെടുത്താം.
ഇങ്ങനെ സന്ദേശങ്ങള്‍ കിട്ടിയാല്‍ എന്ത് ചെയ്യാം...
സന്ദേശം ഡിലീറ്റ് ചെയ്യാം അതിന് മുന്‍പ് സ്ക്രീന്‍ഷോട്ട് എടുത്തു വയ്ക്കുക. ഈ സന്ദേശത്തിൽ നിങ്ങൾ അറിയാതെ കുടുങ്ങിയെങ്കിൽ ആ മൊബൈലിലെ ആപ്ലിക്കേഷനുകളുടെയും മറ്റും പാസ്‌വേർഡുകളും ലോഗിനുമൊക്കെ മാറ്റുക. ഒപ്പം വാട്ട്സ്ആപ്പിന് ഇത് റിപ്പോര്‍ട്ട് ചെയ്യാം.