മെസഞ്ചര്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

By Web Desk  |  First Published Dec 23, 2017, 5:37 PM IST

ഫേസ്ബുക്കിന്‍റെ സന്ദേശ കൈമാറ്റ ആപ്ലികേഷനായ മെസഞ്ചര്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ മുന്നറിയിപ്പ്. ചില സൈബര്‍ ക്രിമിനലുകള്‍ മെസഞ്ചര്‍ ഉപയോഗിച്ച് മാല്‍വെയറുകള്‍ പടര്‍ത്താന്‍ ആരംഭിച്ചു എന്നാണ് പുതിയ വിവരം. ബിറ്റ് കോയിന്‍ പോലുള്ള ക്രിപ്റ്റോ കറന്‍സികളുടെ ഉപയോഗവും മൂല്യവും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇവലക്ഷ്യമാക്കിയാണ് സൈബര്‍ കുറ്റവാളികളുടെ പുതിയ നീക്കം എന്നാണ് റിപ്പോര്‍ട്ട്.

ഡിഗ് മൈന്‍ എന്നാണ് പുതിയ മാല്‍വെയറിന്‍റെ പേര് എന്നാണ് ട്രെന്‍റ് മൈക്രോ എന്ന സൈബര്‍ സുരക്ഷ വൃത്തങ്ങള്‍ പറയുന്നത്. ബിറ്റ് കോയിനോ അതുപോലെയുള്ള ക്രിപ്റ്റോ കോയിനുകളോ ആണ് ഈ മാല്‍വെയര്‍ വഴി ലക്ഷ്യം വയ്ക്കുന്നത്. ഈ മാല്‍വെയര്‍ മെസഞ്ചറില്‍ നാം അറിയാത്ത ഒരു തിരിച്ച് മെസേജ് അയക്കാന്‍ കഴിയാത്ത് അക്കൌണ്ടില്‍ നിന്ന് ( മിക്കവാറും ബുട്ട് എന്ന് വിളിക്കുന്ന തരത്തിലുള്ളവ) ഒരു വീഡിയോ സന്ദേശം ലഭിക്കും.

Latest Videos

ഇതില്‍ ക്ലിക്ക് ചെയ്താല്‍ ഡിഗ് മൈന്‍ നിങ്ങളുടെ സിസ്റ്റത്തെ ബാധിക്കും. ഇതുവരെ ഡെസ്ക് ടോപ്പുകളെ മാത്രമാണ് ഈ മാല്‍വെയര്‍ ബാധിച്ചിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ട്. പ്രത്യേകിച്ച് ഗൂഗിള്‍ ക്രോമിലാണ് ഈ മാല്‍വെയര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സിസ്റ്റത്തെയല്ല, പ്രധാനമായും ഫേസ്ബുക്ക് അക്കൌണ്ടിന്‍റെ നിയന്ത്രണമാണ് മാല്‍വെയര്‍ വഴി സൈബര്‍ ആക്രമകാരികള്‍ സ്വന്തമാക്കുക എന്ന അഭിപ്രായവും സൈബര്‍ സൈക്യൂരിറ്റി വൃത്തങ്ങള്‍ക്കിടയിലുണ്ട്. ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ കിട്ടിയാല്‍ ഉടന്‍ പാസ്വേര്‍ഡ് റീസെറ്റ് ചെയ്യുക എന്നതാണ് ഏറ്റവും അനുയോജ്യം.

click me!