തുടര്‍ച്ചയായ ഏഴാം മാസമാണ് ആഗോള താപനിലയില്‍ വര്‍ദ്ധന രേഖപ്പെടുത്തുന്നത്. 1951-1980 കാലവളവിലെ ശരാശരി താപനിലയേക്കാള്‍1.1 ഡിഗ്രിയുടെ വര്‍ദ്ധനയാണ് ഇപ്പോള്‍രേഖപ്പെടുത്തിയിരിക്കുന്നത്. പസഫിക് സമുദ്രത്തില്‍രൂപം കൊണ്ട എല്‍നിനേോ പ്രതിഭാസവും ചൂട് കൂടുന്നതിന് ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ഇതിലും ഇതിലും ശക്തിയേറിയ എല്‍നിനോ രൂപം കൊണ്ടിട്ടുള്ള സമയത്ത് പോലും ആഗോള താപനിലയില്‍ ഇത്രയധികം വര്‍ദ്ധന ഉണ്ടായിട്ടില്ല. താപനിലയിലെ വര്‍ദ്ധന ജീവജാലങ്ങളുടെ നിലനില്‍പിന് പോലും ഭീഷണിയാകുന്ന തരത്തിലേക്ക് മാറിയിരിക്കുകയാണ്.
ഓസ്ട്രേലിയ കാനഡ തുടങ്ങിയ രാജ്യങ്ങളില്‍അപൂര്‍വയിനം സസ്യങ്ങളും ജല ജീവികളും ചൂട് താങ്ങനാവാതെ വംശനാശത്തിന്‍റം വക്കിലാണ്. കാലവസ്ഥ അടിയന്തരവാസ്ഥ പ്രഖ്യാപിക്കേണ്ട സമയമായെന്ന് ശാസ്ത്രജ്ഞ്ര്‍മുന്നറിയിപ്പ് നല്‍കുന്നു. ചരിത്രത്തില്‍ഏറ്റവും ചൂടുള്ള വര്‍ഷമായി 2016 മാറാനാണ് എല്ലാ സാധ്യതയുമെന്നാണ് വിലയിരുത്തല്‍.