ഇന്ത്യ ഉൾപ്പടെ 92 രാജ്യങ്ങളിലെ ചില ഉപഭോക്താക്കൾക്കാണ് ആപ്പിൾ കമ്പനി മുന്നറിയിപ്പ് നല്‍കിയത്. പെഗാസസ് അടക്കമുള്ള മാൽവെയറുകളുടെ പ്രയോഗം തുടരുകയാണെന്നും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
ദില്ലി: 'പെഗാസസ്' ചാരസോഫ്റ്റ്‌വെയറിനെക്കുറിച്ച് വീണ്ടും മുന്നറിയിപ്പ് നല്‍കി ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾ കമ്പനി. ഇന്ത്യ ഉൾപ്പടെ 92 രാജ്യങ്ങളിലെ ചില ഉപഭോക്താക്കൾക്കാണ് ആപ്പിൾ കമ്പനി മുന്നറിയിപ്പ് നല്‍കിയത്.
പെഗാസസ് അടക്കമുള്ള മാൽവെയറുകളുടെ പ്രയോഗം തുടരുകയാണെന്നും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. സർക്കാർ ഏജൻസികളാണ് വൻ തുക ചിലവുള്ള പെഗാസസ് ഉപയോഗിക്കുന്നതെന്നും മുന്നറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നു. സോഫ്റ്റ്‌വെയർ അപ്ഡേറ്റിനുള്ള നിർദ്ദേശവും ആപ്പിൾ കമ്പനി നല്‍കുന്നുണ്ട്. ഫോൺ ചോർത്തുന്നതായുള്ള മുന്നറിയിപ്പ് ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കൾക്ക് കഴിഞ്ഞ ഒക്ടടോബറിൽ കിട്ടിയത് പാർലമെൻ്റിൽ വൻ ബഹളത്തിനിടയാക്കിയിരുന്നു.