ദില്ലി: ആപ്പിള്‍ കമ്പനിയും, ടെലികോം റഗുലേറ്ററി അതോററ്ററിയും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. ഉപയോക്താവിനെ സ്പാംകോളില്‍ നിന്നും, സ്പാം സന്ദേശങ്ങളില്‍ നിന്നും രക്ഷിക്കുന്ന ഡിഎന്‍ഡി(Do No Disturb)ആപ്പുകള്‍ ഐഒഎസ് ഡിവൈസുകളില്‍ അനുവദിക്കില്ലെന്നും, അത് തങ്ങളുടെ കസ്റ്റമര്‍ പോളിസിക്ക് വിരുദ്ധവും ആണെന്നാണ് ആപ്പിളിന്‍റെ വാദം. എന്നാല്‍ ഇത് അനുവദിക്കാന്‍ കഴിയില്ലെന്നാണ് ട്രായിയുടെ വാദം.
ഇത് ആപ്പിളിന്‍റെ ഇന്ത്യയിലെ വളര്‍ച്ചയെ തന്നെ ബാധിക്കും എന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് സംബന്ധിച്ച ട്രായി നിലപാട് ഇങ്ങനെയാണ്.
Latest Videos
undefined
തങ്ങളുടെ പ്രൈവസി പോളിസി ഉപേക്ഷിക്കണം എന്ന് ആപ്പിളിനോട് ആരും പറയുന്നില്ല, ഇത് പരിഹാസ്യമായ നിലപാടാണ്, ഒരു കമ്പനിയെയും ആരും ഉപയോക്താവിന്‍റെ ഡാറ്റ സംരക്ഷകരായി നിയമിച്ചിട്ടില്ല - രാം സേവക് ശര്‍മ്മ, ട്രായി ചെയര്‍മാന്‍
ഇത് ഇന്ത്യയിലെ ആപ്പിളിന്‍റെ വികസന പരിപാടികളെ ബാധിക്കും എന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാരും ഇതില്‍ നിലപാട് കൈക്കൊള്ളാന്‍ തയ്യാറാകും എന്നും സൂചനകളുണ്ട്. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഇപ്പോള്‍ തന്നെ ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കും. എന്നാല്‍ ആപ്പിള്‍ ഈ നിലപാട് തുടര്‍ന്നാല്‍ എന്താണ് അടുത്തതായി ട്രായി കൈക്കൊള്ളുന്ന നിലപാട് എന്ന് വ്യക്തമല്ല. ചിലപ്പോള്‍ ആപ്പിള്‍ ഫോണുകള്‍ക്ക് വിലക്ക് നേരിട്ടേക്കാം എന്ന് റിപ്പോര്‍ട്ടുണ്ട്.
അതേ സമയം ടെലിഫോണ്‍ നെറ്റ്വര്‍ക്ക് വഴി വരുന്ന കോളുകളും സന്ദേശങ്ങളും ഉപയോക്താവും ടെലികോം ഓപ്പറേറ്റര്‍മാരും തമ്മിലുള്ള കമ്യൂണിക്കേഷന്‍ ആണെന്നും അതില്‍ എന്തെങ്കിലും തടസ്സം സൃഷ്ടിക്കാന്‍ തങ്ങളുടെ പോളിസി അനുവദിക്കുന്നില്ലെന്നാണ് ആപ്പിള്‍ നിലപാട്.