കാലിഫോർണിയ: പുതുവർഷത്തിൽ ആപ്പിൾ ഐഫോൺ ഉൽപാദനം കുറയ്ക്കുന്നു. വില്‍പ്പനയിലെ ഇടിവു മൂലം 2017 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദം ഐഫോൺ ഉൽപ്പാദനം 10 ശതമാനം കുറക്കുമെന്നാണ് റിപ്പോർട്ട്.
ഡിസംബർ 19 മുതൽ 25 വരെയുള്ള കാലയളവിൽ ഐഫോണിൻറെയും ഐപാഡിന്റെയും വിൽപനയിൽ 44 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതാണ് ഉൽപാദനം കുറക്കാൻ ആപ്പിളിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
undefined
യാഹൂവിലെ ഉടമസ്ഥതയിലുള്ള റിസർച്ച് സ്ഥാപനം ഫ്ലൂരിയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.
ഇതാദ്യമായല്ല ആപ്പിൾ ഐഫോണിന്റെ ഉൽപാദനം കുറക്കുന്നത്. 2016 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഐഫോണുകളുടെ ഉൽപ്പാദനം 30 ശതമാനം കുറച്ചിരുന്നു.