പിന്നില്‍ മൂന്ന് റെയര്‍ ക്യാമറ സെറ്റപ്പുമായി ആപ്പിള്‍ ഐഫോണ്‍ എത്തുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. വാവ്വേ അടുത്തിടെ പുറത്തിറക്കിയ പി20 പ്രോയാണ് ആദ്യമായി 3 റെയര്‍ ലെന്‍സുമായി ലോക വിപണിയില്‍ എത്തിയ ഫോണ്‍. ഈ സെറ്റപ്പിലാണ് ആപ്പിള്‍ 2019 ല്‍ പുതിയ ഐഫോണ്‍ ഇറക്കുക എന്നാണ് വിവരം. ഐഫോണ്‍ xന്‍റെ മൂന്നാം തലമുറയില്‍ ആയിരിക്കും മൂന്ന് റെയര്‍ ക്യാമറ സെറ്റപ്പ് എന്നാണ് വിവരം.
അതേ സമയം ഈ വര്‍ഷം ഐഫോണിന്‍റെ മൂന്ന് മോഡലുകള്‍ ഇറക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒപ്പ് ഐഫോണ്‍ X ന്‍റെ പുതിയ പതിപ്പ് ആയിരിക്കും എന്നാണ് സൂചന. അതിനോടൊപ്പം തന്നെ രണ്ടാമത്തെ പതിപ്പ് വിലകുറഞ്ഞ ആപ്പിള്‍ ഐഫോണ്‍ സ്പെഷ്യല്‍ എഡിഷന്‍റെ പുതിയ പതിപ്പായിരിക്കും.
തായ്പേയ് ടൈംസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഐഫോണിന്‍റെ ട്രിപ്പിള്‍ റെയര്‍ ക്യാമറ പതിപ്പ് 2019 മധ്യത്തിലായിരിക്കും ഇറങ്ങുക. എന്നാല്‍ ഈ ഫോണിന്‍റെ പ്രത്യേകതകള്‍ എന്തെല്ലാം എന്നതില്‍ സൂചനകള്‍ ഒന്നും ലഭ്യമല്ല.
അതേ സമയം ഈ ട്രിപ്പിള്‍ ലെന്‍സില്‍ ഒന്ന് 6പി ലെന്‍സും ഇതിന് 5X സൂം പ്രത്യേകതയും ഉണ്ടാകും എന്ന സൂചന ചില ചൈനീസ് സൈറ്റുകള്‍ നല്‍കുന്നുണ്ട്. മൂന്ന് ക്യാമറയും 12 എംപിയിലായിരിക്കും എന്നും ചില സൂചനകള്‍ പറയുന്നു. ഒപ്പം ഈ ക്യാമറകളെ കീഴ്പ്പോട്ട് എന്ന നിലയിലായിരിക്കും ക്രമീകരിക്കുക എന്നും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ ഐഫോണ്‍ X ലും ഇരട്ട ക്യാമറകള്‍ കീഴ്പ്പോട്ട് എന്ന നിലയിലാണ്.