ഫങ്ങ്ഷണല്‍ കീകള്‍ക്ക് പകരം ഒ.എൽ.ഇ.ഡി സ്ട്രിപ്പുമായി പുതിയ വ്യത്സ്തമാണ് മാക് ബുക് പ്രോ എത്തിയിരിക്കുന്നത്. ടച്ച് സ്ക്രീൻ ആയാണ് പുതിയ സ്ട്രിപ്പ് പ്രവർത്തിക്കുക. രണ്ടാമത്തെ സ്ക്രീനായാണ് കീബോർഡിലെ സ്ട്രിപ്പ് പ്രവർത്തിക്കുക എന്നും സൂചനകളുണ്ട്.
നാവിഗേഷൻ ബട്ടണുകൾ മുതൽ ഇമോജികൾ വരെ ഇതിൽ ലഭ്യമാകും. സ്ക്രീനിലെ ദൃശ്യങ്ങൾക്കനുസരിച്ച് സ്ട്രിപ്പിന്‍റെ ധർമ്മം മാറികൊണ്ടിരിക്കും. ചുരുക്കത്തിൽ ഈ സ്ട്രിപ്പ് ഉപയോഗിച്ചുകൊണ്ടും മാക് ബുക് പ്രോയെ നിയന്ത്രിക്കാം.
undefined
പൂർണ്ണമായും മെറ്റാലിക് ബോഡിയിലാണ് പുതിയ മാക് ബുക് പ്രോ വിപണിയിലെത്തുന്നത്.13,15 ഇഞ്ച് സ്ക്രീൻ സൈസുകളിൽ മാക് ബുക് പ്രോ ലഭ്യമാണ്. മൂന്നു മോഡലുകളാണ് കമ്പനി പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. 13 ഇഞ്ച് സ്ക്രീൻ സൈസോടുകൂടിയ ആദ്യ മോഡലിൽ ആപ്പിളിന്‍റെ പുതിയ സ്ട്രിപ്പ് സംവിധാനമുണ്ടാകില്ല.
2.3ജിഗാഹെര്‍ട്സ് കോർ ഐ5 പ്രോസസറും 8ജിബി മെമ്മറിയും 256 ജിബിയുടെ ഫ്ളാഷ് സ്റ്റോറേജും ഈ മോഡിലിലുണ്ടാവും. 1,29,000 രൂപയായിരിക്കും ഇതിന്റെ വില. 13 ഇഞ്ച് സ്ക്രീൻ സ്ട്രിപ്പോടുകൂടിയ മോഡൽ ലഭ്യമാകണമെങ്കിൽ 1,59,000 രൂപ നൽകേണ്ടി വരും.
2,05,900 രൂപയായിരിക്കും ഈ മോഡലിന്റെ വില. വൈകാതെ തന്നെ മൂന്നു മോഡലുകളും ഇന്ത്യയിലെത്തുമെന്നാണ് സൂചന.