നോക്കിയ ആപ്പിള്‍ പേറ്റന്‍റ് യുദ്ധം പുതിയ വഴിത്തിരിവിലേക്ക്

By Web Desk  |  First Published Dec 26, 2016, 10:39 AM IST

ന്യൂയോര്‍ക്ക്: നോക്കിയ ആപ്പിള്‍ പേറ്റന്‍റ് യുദ്ധം പുതിയ വഴിത്തിരിവിലേക്ക്. രണ്ട് ദിവസം മുന്‍പാണ് പേറ്റന്‍റ് കാരാറുകള്‍ ലംഘിച്ച് എന്ന് ആരോപിച്ച് ആപ്പിളിന് എതിരെ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നോക്കിയ കേസ് നല്‍കിയത്. നോക്കിയയുടെ പേറ്റന്‍റുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ആപ്പിള്‍ ഉണ്ടാക്കിയ കരാര്‍ ഈ വര്‍ഷം തീരുന്നത് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഈ സംഭവം.

എന്നാല്‍ കേസിന് എതിര്‍ കേസ് നല്‍കിയ ആപ്പിള്‍ വിവിധ പേറ്റന്‍റുകള്‍ക്ക് നോക്കിയ അമിത ചാര്‍ജാണ് ഈടാക്കുന്നത് എന്ന് ആരോപിക്കുന്നു. അതിനിടയിലാണ്  ആപ്പിള്‍ മറ്റ് കടുത്ത നടപടികളുമായി രംഗത്ത് എത്തുന്നത്. ഇത് പ്രകാരം വിത്ത്തിംഗ്സ് എന്ന കമ്പനിയുടെ പ്രോഡക്ടുകള്‍ ആപ്പിള്‍ സ്റ്റോറില്‍ നിന്നും ആപ്പിള്‍ പിന്‍വലിച്ചു.

Latest Videos

ഫിറ്റ്നസ് ട്രാക്കറുകള്‍, ബ്ലഡ്പ്രഷര്‍ മോണിറ്റര്‍ തുടങ്ങിയ ഉത്പന്നങ്ങളാണ് ഈ കമ്പനി നിര്‍മ്മിക്കുന്നത്.  കഴിഞ്ഞ ഏപ്രിലില്‍ ഇവരെ നോക്കിയ ഏറ്റെടുത്തിരുന്നു. നോക്കിയ പേറ്റന്‍റ് കേസുമായി രംഗത്ത് എത്തിയപ്പോള്‍ ഒരു പ്രതികാര നടപടിയാണ് വിത്ത്തിംഗ്സ് പ്രോഡക്ട് പിന്‍വലിക്കുക വഴി ആപ്പിള്‍ ചെയ്യുന്നത്.

click me!