ലോകത്ത് ഏറ്റവും സുരക്ഷ കുറഞ്ഞ ഇടം ഏതാണ്, സംശയം ഒന്നും വേണ്ട സൈബര്‍ ലോകം തന്നെ. ഹാക്കിംഗും,ഫിഷിംഗും ഓണ്‍ലൈന്‍ തട്ടിപ്പുകളും നിത്യവും വാര്‍ത്തയാകുന്നുണ്ട്. എന്തിന് ബ്ലൂവെയില്‍ ഗെയിം പോലുള്ളവ നമ്മെ ഭയപ്പെടുത്തുന്നു. അതിനാല്‍ തന്നെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഒരോ ഉപയോക്താവും ചില മുന്‍കരുതല്‍ എടുക്കുന്നത് നല്ലതാണ്, അവ ഏതാണെന്ന് നോക്കാം.
മികച്ച പാസ്വേഡ്
പാസ്വേഡുകൾ ബുദ്ധിപരമായി തെരഞ്ഞെടുക്കുക എന്നതാണ് ഇന്റർനെറ്റ് ഇടപാടുകൾ സുരക്ഷിതമാക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം.ചിലർ സ്വന്തം മൊബൈൽനന്പറും ജനനത്തീയതിയുമൊക്കെയാണ് പാസ്വേഡായി ഉപയോഗിക്കുന്നത്. അക്ഷരങ്ങൾ, അക്കങ്ങൾ ചിഹ്നങ്ങൾ തുടങ്ങിയവ അടങ്ങിയ പാസ്വേഡ് ആയിരിക്കണം ഉപയോഗിക്കേണ്ടത്. മാത്രമല്ല മാസത്തിലൊരിക്കലോ മൂന്നു മാസം കൂടുന്പോഴോ പാസ്വേഡുകൾ മാറ്റണം.
ഇരട്ടലെവല് സംരക്ഷണം
ഓണ്‍ലൈൻ സൈറ്റുകളിൽ ലോഗിൻ ചെയ്യുന്പോൾ മൊബൈലിൽ OTP (One Time Password) ലഭിക്കാനുള്ള ഓപ്ഷൻ സെറ്റ് ചെയ്യുക. ജിമെയിൽ, ഓണ്‍ലൈൻ പേയ്മെന്റുകൾ, സോഷ്യൽ മീഡിയ സൈറ്റുകൾ തുടങ്ങിയവയിലെല്ലാം ഇത്തരം സൗകര്യങ്ങൾ ലഭ്യമാണ്.
എന്നാൽ പെട്ടെന്ന് ലോഗിൻ ചെയ്യാനുള്ള സൗകര്യത്തിന് ഇത്തരം ഓപ്ഷനുകൾ അധികം ആളുകൾ ഉപയോഗിക്കാറില്ല. അതുകൊണ്ട് തന്നെ അക്കൗണ്ടുകൾ ആരെങ്കിലും ഹാക്ക് ചെയ്യാൻ ശ്രമിച്ചാലും ഉപയോക്താവ് ആ വിവരം അറിയുന്നില്ല.
സുരക്ഷിതമായ ലോഗിൻ
യൂആർഎല്ലിൽ https// എന്നു തുടങ്ങുന്ന സൈറ്റുകൾ മാത്രം ഉപയോഗിക്കുക. അഡ്രസ് ബാറിൽ പച്ച നിറത്തിലുള്ള പാട്ലോക്ക് ചിഹ്നം സൂചിപ്പിക്കുന്നത് സുരക്ഷിത സൈറ്റാണ് എന്നതാണ്. പൊതു കംപ്യൂട്ടറുകൾ ഉപയോഗിക്കുന്പോൾ വിശ്വാസയോഗ്യമായ ഇന്റർനെറ്റ് കഫേകൾ മാത്രം ഉപയോഗിക്കുക.