ഭൂമിക്ക് പുറത്ത് ജീവനുണ്ടോ എന്ന അന്വേഷണത്തില്‍ വഴിത്തിരിവായി പുതിയ ഗ്രഹത്തിന്‍റെ കണ്ടെത്തല്‍. ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കാന്‍ കാരണമെന്ന് കരുതുന്ന സഹചര്യങ്ങള്‍ ഉണ്ടെന്ന് കരുതുന്ന ഗ്രഹമാണ് സൗരയുഥത്തിന് വെളിയില്‍ നാസയുടെ ബഹിരാകാശ ദൂരദര്‍ശിനി കെപ്ലര്‍ കണ്ടെത്തിയത്.
എല്‍എച്ച്എസ് 1140ബി എന്നാണ് ഈ ഗ്രഹത്തിന് നല്‍കിയിരിക്കുന്ന പേര്. ഭൂമിപോലെ പാറകള്‍ നിറഞ്ഞ ഗ്രഹമാണിതെന്നാണ് കണ്ടെത്തല്‍. ജലം ഉണ്ടാകാനുള്ള താപനിലയാണ് ഗ്രഹത്തിന്‍റെ ഉപരിതലത്തില്‍ എന്നാണ് കണ്ടെത്തല്‍. ജേര്‍ണല്‍ നാച്ച്യൂറല്‍ ഈ ഗ്രഹം സംബന്ധിച്ച പഠനം ബുധനാഴ്ച പ്രസിദ്ധീകരിച്ചു.
കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ ഭൂമിക്ക് സമാനമായ 52 ഗ്രഹങ്ങള്‍ ബഹിരാകാശ ഗവേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. അതില്‍ തന്നെ ഏറ്റവും മികച്ച കണ്ടെത്തലാണ് പുതിയത് എന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ കെപ്ലര്‍ മാത്രം 3,600 ഓളം ഗ്രഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.