പതിനായിരത്തിലേറെ പോണ്‍സൈറ്റുകള്‍ അനോണിമസ് ഹാക്കര്‍ തകര്‍ത്തു

By Web Desk  |  First Published Feb 8, 2017, 6:36 AM IST

പതിനായിരത്തിലേറെ പോണ്‍സൈറ്റുകള്‍ അനോണിമസ് ഹാക്കര്‍മാര്‍ തകര്‍ത്തു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളും ചൈല്‍ഡ് പോണും പ്രദര്‍ശിപ്പിച്ചിരുന്ന പതിനായിരത്തിലേറെ വെബ്‌സൈറ്റുകളാണ് അനോണിമസ് ഹാക്കര്‍ തകര്‍ത്തത്.

പോണ്‍ ചിത്രീകരിച്ചിരുന്ന 75ജിബി ഫയലുകളും ഹാക്കര്‍മാര്‍ പൂര്‍ണ്ണമായും നശിപ്പിച്ചു കളഞ്ഞു. ഫെബ്രുവരി 3ന് ശേഷം ഈ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചവര്‍ക്ക് അനോണിമസ് ഹാക്കറുടെ സന്ദേശമാണ് കാണാനാവുന്നത്. നിങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നുവെന്നാണ് സന്ദേശം. 10613 സൈറ്റുകള്‍ ഇത്തരത്തില്‍ നശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

Latest Videos

അധോലോക വെബ് എന്നറിയപ്പെടുന്ന ഡാര്‍ക്ക് വെബ്ബിലെ ഏറ്റവും വലിയ സൈറ്റായ ഫ്രീഡം ഹോസ്റ്റിങ് സര്‍വ്വീസാണ് ഇവര്‍ തകര്‍ത്തത്. ഫ്രീഡം ഹോസ്റ്റിങിലെ ചില സൈറ്റുകള്‍ പരിശോധിക്കുന്നതിനിടെയാണ് ചൈല്‍ഡ് പോണ്‍ ശ്രദ്ധയില്‍പ്പെട്ടതെന്നും ശരിയായ കാര്യം ചെയ്യുകയായിരുന്നുവെന്ന് ഹാക്കര്‍മാര്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇന്റര്‍നെറ്റ് ഹാക്കര്‍മാരുടെ കൂട്ടായ്മായ അനോണിമസിന്റെ സന്ദേശവും ശ്രദ്ധേയമാണ്. ഞങ്ങള്‍ ക്ഷമിക്കില്ല, മറക്കില്ല. നിങ്ങള്‍ എപ്പോഴും ഞങ്ങളെ പ്രതീക്ഷിച്ചേ പറ്റൂ. ഇതിനു മുന്‍പും നിരവധി തവണ പോണ്‍ സൈറ്റുകള്‍ ഹാക്കര്‍മാര്‍ വ്യാപകമായി നശിപ്പിച്ചിരുന്നു. 2011ല്‍ നടത്തിയ ആക്രമണത്തില്‍ ഇത്തരം സൈറ്റുകള്‍ നശിപ്പിച്ച ശേഷം ഉപയോക്താക്കളുടെ വിവരങ്ങളും ഹാക്കര്‍ പുറത്തുവിട്ടിരുന്നു.  

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനും അനോണിമസിന്‍റെ ഭീഷണിയുണ്ടായിരുന്നു. ചെയ്തികളെയോര്‍ത്ത് നാലുവര്‍ഷവും ഖേദിക്കേണ്ടി വരുമെന്നായിരുന്നു ഭീഷണി.
           

click me!