ചെന്നൈ: ട്വിറ്ററില്‍ വൈറലാകുകയാണ് കൊച്ചി സ്വദേശിയായ അരുണാനന്ദിന്‍റെ ട്വീറ്റ്. ഒന്നര കിലോമീറ്റര്‍ ഓടാന്‍ 50 രൂപ വാങ്ങിയ ഓട്ടോക്കാരനെതിരെയാണ്. സേലം പോലീസ്, തമിഴ്നാട് മുഖ്യമന്ത്രി എന്നിവരെയും ചാറ്റ് ചെയ്തിരുന്നു.
പക്ഷെ ടാഗ് ചെയ്ത സേലം പോലീസ് മാറിപ്പോയെന്നു മാത്രം. തമിഴ്നാട്ടിലെ സേലം പോലീസിനു പകരം ഓറിഗണിലെ സേലം പോലീസ് അരുണാനന്ദ് അറിയാതെ ടാഗ് ചെയ്തത്. നവംബര്‍ 20 നായിരുന്നു അരുണാനന്ദിന്‍റെ ട്വീറ്റ്. സേലത്തെ പോലീസ് പരാതി കേട്ടില്ലെങ്കിലും അമേരിക്കയിലെ സേലം പോലീസ് പരാതി പരിഗണിക്കുക തന്നെ ചെയ്തു. ഞങ്ങള്‍ ഓറിഗണിലെ സേലം പോലീസ് ആണെന്ന് പറഞ്ഞുകൊണ്ടുള്ള മറുപടി അരുണാനന്ദിന് അവര്‍ ട്വിറ്ററില്‍ നല്‍കി.
. are you aware that the auto rickshaws overcharge tourists in ?Rs. 50/- for 1.5km. Is there a system that looks into such issues here?
— Arunanand T A (@TAAspeaks)
അരുണാനന്ദിന്റെ ട്വീറ്റിനും അതിനോടുള്ള സേലം പോലീസിന്‍റെ മറുപടിയും വൈറലായിക്കഴിഞ്ഞു. ബെംഗളൂരുവില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥ ഡി രൂപ ഐ പി എസ് ഉള്‍പ്പെടെയുള്ളവര്‍ അരുണാനന്ദിന്റെ ട്വീറ്റിനോടും പിന്നീട് പ്രതികരിച്ചു.