ആമസോണ്‍ പ്രൈം വാര്‍ഡ്രോബ് പദ്ധതി തുടങ്ങി

By Web Desk  |  First Published Jun 21, 2017, 7:05 PM IST

ന്യൂയോര്‍ക്ക്: ഓണ്‍ലൈന്‍ ഷോപ്പിംഗ് ഭീമന്‍ ആമസോണ്‍ പ്രൈം വാര്‍ഡ്രോബ് എന്ന പദ്ധതി തുടങ്ങി. അമേരിക്കയിലെ പ്രൈം ഉപയോക്താക്കള്‍ക്കാണ് ഈ പദ്ധതി. വസ്ത്രങ്ങള്‍ വാങ്ങുന്ന ഉപയോക്താവിനാണ് ഇത്തരത്തില്‍ ഒരു പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഇത് പ്രകാരം ഒരു തുണിക്കടയില്‍ ട്രയല്‍ നോക്കുവാന്‍ എടുക്കും പോലെ ആമസോണില്‍ നിന്നും നിങ്ങള്‍ക്ക് തുണിയെടുക്കാം.

അത് ഫ്രീയായി ആമസോണ്‍ ഡെലിവറി ചെയ്യും. തുടര്‍ന്ന് അത് ഇട്ട് നോക്കി, ഇഷ്ടപ്പെട്ടത് എടുക്കാം. ബാക്കിയുള്ളവ തിരിച്ചയക്കാം. ഒരു ആഴ്ചയാണ് ഈ ട്രയല്‍ സമയം. തിരിച്ചയക്കാനും ചിലവ് ഫ്രീയാണ്. നിലവില്‍ അമേരിക്കയിലെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപര ബ്രാന്‍റുകളായ സ്റ്റിച്ച് ഫിക്സ്, ട്രങ്ക് ക്ലബ് എന്നിവ ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. 

Latest Videos

എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി ട്രയലിന് വേണ്ടി എടുത്ത വസ്ത്രങ്ങളില്‍ 2-3 എണ്ണം തിരഞ്ഞെടുത്താല്‍ 10 ശതമാനം മുതല്‍ ഡിസ്ക്കൗണ്ടും ഇതുവഴി ലഭിക്കും. ആദ്യഘട്ടത്തില്‍ അമേരിക്കയിലാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ഉടന്‍ തന്നെ ഇന്ത്യയിലും എത്തും എന്നാണ് റിപ്പോര്‍ട്ട്.

click me!