മുംബൈ: ആമസോണിന്‍റെ ഗ്രേറ്റ് ഇന്ത്യാ സെയില്‍ ജനുവരി 21 അര്‍ധരാത്രി 12 മണിയ്ക്ക് ആരംഭിക്കും. 24 വരെയാണ് വില്‍പ്പന നടക്കുന്നതെന്ന് ആമസോണ്‍ അറിയിച്ചു. നിരവധി ഉല്‍പ്പന്നങ്ങളാണ് ആമസോണ്‍ വില്‍പ്പനയ്‌ക്കെത്തിച്ചിരിക്കന്നത്. എന്നാല്‍ പ്രൈം അംഗങ്ങള്‍ക്ക് 20 മുതഇ ഓഫറുകള്‍ ലഭ്യമായി തുടങ്ങുമെന്ന് ആമസോണ്‍ വ്യക്തമാക്കി.
ആമസോണ്‍ പേ ബാലന്‍സ് വഴി 250 രൂപയ്ക്ക് മുകളില്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 200 രൂപവരെ തുകയുടെ പത്ത് ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ഇതോടൊപ്പം തന്നെ ഇഎംഐ, എക്‌സ്‌ചേഞ്ച് ഓഫറുകളും ലഭ്യമാണെന്ന് ആമസോണ്‍ അറിയിച്ചു.
സ്മാര്‍ട്ട് ഫോണുകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും 40 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. ഡിസ്‌കൗണ്ടില്‍ ലഭിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഏതെല്ലാമെന്ന് ആമസോണ്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഹോണര്‍ 6എക്സ്, സാംസങ്ങ് ഓണ്‍5 പ്രോ, മോട്ടോ ജി5എസ് പ്ലസ്, ബ്ലാക്ബെറി കീ വണ്‍, എല്‍ജി ക്യൂ6, ലെനോവ കെ8 നോട്ട്, ഇന്‍ഡക്സ് ക്ലൗഡ് സി1, ഗൂഗിള്‍ പിക്സല്‍ എക്സ് എല്‍, മൈക്രോമാക്സ് കാന്‍വാസ് ഇന്‍ഫിനിറ്റി, ഇന്‍ഫോക്കസ് ടര്‍ബോ 5 പ്ലസ് എന്നീ ഫോണുകള്‍ക്കാണ് ആമസോണ്‍ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.