സോഷ്യല്‍ മീഡിയയില്‍ രണ്ട് പേര്‍ തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെയായിരുന്നു സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കൊലപാതകം
ടിറാന: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ കുട്ടികളില്‍ മോശം സ്വാധീനം ചൊലുത്തുന്നു എന്ന കാരണം കാട്ടി ടിക്‌ടോക്കിനെ ഒരു വര്‍ഷത്തേക്ക് നിരോധിച്ച് അല്‍ബേനിയ. കഴിഞ്ഞ മാസം കൗമാരക്കാരനായ ഒരു വിദ്യാര്‍ഥി സഹപാഠിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടതോടെയാണ് അല്‍ബേനിയ ടിക്‌ടോക്കിനെതിരെ നടപടിയിലേക്ക് നീങ്ങിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സോഷ്യല്‍ മീഡിയയിലെ തര്‍ക്കത്തിന് പിന്നാലെയായിരുന്നു കുട്ടിയുടെ കൊലപാതകം എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ കൊലപാതകത്തെ പിന്തുണയ്ക്കുന്ന തരത്തിലുള്ള വീഡിയോകള്‍ ടിക്ടോക്കില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.
സ്കൂളുകള്‍ സുരക്ഷിതമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് അല്‍ബേനിയ പ്രധാനമന്ത്രി എഡി റാമ വ്യക്തമാക്കി. 'ഒരു വര്‍ഷത്തേക്ക് പൂര്‍ണമായും ടിക്‌ടോക്ക് എല്ലാവര്‍ക്കും നിരോധിക്കുകയാണ്. ഒരു വര്‍ഷക്കാലം അല്‍ബേനിയയില്‍ ടിക്‌ടോക് ലഭ്യമാവില്ല. നമ്മുടെ കുട്ടികളല്ല ഇക്കാലത്തെ പ്രശ്‌നം. സമൂഹമാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്, കുട്ടികളെ ബന്ധികളാക്കുന്ന ടിക്ടോക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളാണ് പ്രശ്നം സൃഷ്ടിക്കുന്നത്' എന്നും അല്‍ബേനിയ പ്രധാനമന്ത്രി വ്യക്തമാക്കി.
undefined
അതേസമയം പതിനാലുകാരന്‍ വിദ്യാര്‍ഥിയുടെ മരണത്തില്‍ അല്‍ബേനിയ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നാണ് ടിക്‌ടോക്കിന്‍റെ ആവശ്യം. 'കൊല്ലപ്പെട്ട വിദ്യാര്‍ഥിക്ക് ടിക്ടോക് അക്കൗണ്ടുണ്ട് എന്നതിന് തെളിവ് ലഭിച്ചിട്ടില്ല. മറ്റൊരു പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്‌ത വീഡിയോകളാണ് മരണത്തിലേക്ക് നയിച്ചതെന്ന മാധ്യമവാര്‍ത്തകളുണ്ട്' എന്നും ടിക്ടോക് കമ്പനി വക്താവ് പ്രതികരിച്ചു.
കുട്ടികള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം തുടങ്ങി നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതിനകം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 16 വയസില്‍ താഴെയുള്ളവര്‍ക്ക് പൂര്‍ണമായും സോഷ്യല്‍ മീഡിയ നിരോധിക്കാന്‍ ഓസ്ട്രേലിയ നവംബറില്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ മെറ്റ അടക്കമുള്ള സോഷ്യല്‍ മീഡിയ കുത്തകകള്‍ രംഗത്ത് വരികയും ചെയ്തു.
Read more: ഇനി കൈകോര്‍ത്ത് കുതിക്കും; യൂറോപ്യൻ സ്പേസ് ഏജൻസിയുമായി നിര്‍ണായക കരാര്‍ ഒപ്പിട്ട് ഐഎസ്ആർഒ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം