ഏയര്‍ടെല്‍ 300 ജിബി ഡാറ്റ ഓഫര്‍ അവതരിപ്പിച്ചു. 360 ദിവസത്തേത്ത് ദിവസം ഉപയോഗിക്കാന്‍ പരിധിയില്ലാത്ത ഡാറ്റയാണ് 3999 രൂപയ്ക്ക് ഏയര്‍ടെല്‍ നല്‍കുന്നത്. ഇതിന് ഒപ്പം തന്നെ 360 ദിവസം അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്ടിഡി കോളുകള്‍ ഏയര്‍ടെല്‍ നല്‍കും.
ഏയര്‍ടെല്ലിന്‍റെ വെബ് സൈറ്റ് ഏയര്‍ടെല്‍.ഇന്‍ ലാണ് ഈ ഓഫര്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്.ഒപ്പം ദിവസം 100 എസ്എംഎസും ഏയര്‍ടെല്‍ ഈ ഓഫറിന് ഒപ്പം നല്‍കുന്നുണ്ട്.
ഇത് പോലെ തന്നെ ഇതിന്‍റെ നേര്‍പകുതി 180 ദിവസത്തേക്ക് 125 ജിബി നെറ്റ് 1999 രൂപയ്ക്ക് നല്‍കും. മുകളില്‍ 3999 രൂപയുടെ ഓഫറിന് പറഞ്ഞ ഓഫറുകള്‍ ലഭിക്കും എന്നാല്‍ എസ്എംഎസ് ദിവസം 100 എന്നത് 90 ദിവസമാണ് ലഭിക്കുക.