455 രൂപയ്‌ക്ക് ഇന്‍റര്‍നെറ്റും സൗജന്യ കോളും 84 ദിവസ വാലിഡിറ്റിയില്‍; വമ്പന്‍ റീച്ചാര്‍ജ് ഓഫറുമായി എയര്‍ടെല്‍

By Web Team  |  First Published May 27, 2024, 10:48 AM IST

ബജറ്റ് സൗഹാര്‍ദ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് രാജ്യത്തെ പ്രധാന ടെലികോം സേവനദാതാക്കളിലൊരാളായ എയര്‍ടെല്‍


മുംബൈ: ഇന്ത്യന്‍ മാര്‍ക്കറ്റില്‍ മൊബൈല്‍ സേവനദാതാക്കളുടെ മത്സരം മുറുകുന്നു. ജിയോയ്ക്കും വൊഡാഫോണ്‍ ഐഡിയക്കും ഭീഷണിയാവാന്‍ പുതിയ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് എയര്‍ടെല്‍. അത്യാകര്‍ഷകമായ പ്രത്യേകതകള്‍ ഈ റീച്ചാര്‍ജിനുണ്ട്. 

ബജറ്റ് സൗഹാര്‍ദ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് രാജ്യത്തെ പ്രധാന ടെലികോം സേവനദാതാക്കളിലൊരാളായ എയര്‍ടെല്‍. 84 ദിവസത്തെ വാലിഡിറ്റിയില്‍ 500 രൂപയില്‍ താഴെ വിലയിലുള്ള ഈ പ്ലാനില്‍ ആകര്‍ഷകമായ ഫീച്ചറുകളുണ്ട്. 84 ദിവസത്തെ വാലിഡിറ്റിയില്‍ 455 രൂപയുടെ റീച്ചാര്‍ജ് പ്ലാനാണ് എയര്‍ടെല്‍ നല്‍കുന്നത്. പരിധിയില്ലാത്ത വോയിസ് കോളിംഗ്, ഇന്ത്യയൊട്ടാകെ സൗജന്യ റോമിംഗ്, 900 എസ്എംഎസുകള്‍ സൗജന്യം, ആറ് ജിബി ഡാറ്റ എന്നിവ 455 രൂപയുടെ പ്ലാനില്‍ എയര്‍ടെല്‍ വാഗ്ദാനം ചെയ്യുന്നു. വീട്ടില്‍ വൈഫൈ ഉള്ളവരെയും ഏറെ ഡാറ്റ ഉപയോഗം ആവശ്യമില്ലാത്ത ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കളെയും ലക്ഷ്യമിട്ടാണ് എയര്‍ടെല്‍ ഈ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. 

Latest Videos

undefined

എയര്‍ടെല്‍ പുതിയ റീച്ചാര്‍ജ് ഓഫര്‍ പ്രഖ്യാപിച്ചതോടെ മൊബൈല്‍ സേവനദാതാക്കളുടെ മത്സരം മുറുകുകയാണ്. എയര്‍ടെല്ലിന്‍റെ പുതിയ ഓഫര്‍ എതിരാളികളായ ജിയോയ്ക്കും വൊഡാഫോണ്‍ ഐഡിയക്കും ബിഎസ്‌എന്‍എല്ലിനും ഭീഷണിയായേക്കും. 

Read more: ഹൈപ്പുകള്‍ സത്യമായെന്ന് റിപ്പോര്‍ട്ട്; പോക്കോ എഫ്‌6 രണ്ട് വേരിയന്‍റുകളില്‍ ലഭ്യം; വിലയും സവിശേഷതകളും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!