1 ജിബിപിഎസ് പ്ലാന്‍ ഉപയോഗിച്ച് എയര്‍ടെല്‍ റൂട്ടര്‍ സൗജന്യമായാണ് നല്‍കുന്നത്. പുതിയ വരിക്കാര്‍ക്ക് മാത്രമല്ല പഴയ വരിക്കാര്‍ക്കും ലഭ്യമാകും.
ദില്ലി: കൊവിഡ് കാലത്ത് ആളുകള്‍ കൂടുതലായി ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്ന പശ്ചാത്തലത്തില്‍ നെറ്റ് വേഗതയില്‍ വന്‍ മാറ്റത്തിനൊരുങ്ങി എയര്‍ടെല്‍. 1 ജിബിപിഎസ് വേഗതയില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിന് റൂട്ടര്‍ അവതരിപ്പിക്കുകയാണ് കമ്പനി. ലാന്‍ കേബിളുകളുടെ വേഗതയാണ് എയര്‍ടെല്‍ റൂട്ടറുകള്‍ വാഗ്ദാനം ചെയ്യുന്നത്. വേഗത മാത്രമല്ല, വൈഫൈ കണക്ഷനുകളും റൂട്ടറില്‍ നിന്ന് വേഗത കുറയാതെ ലഭ്യമാക്കും.
ട്രൈ-ബാന്‍ഡ്, എംയു മിമോ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന റൂട്ടറാണ് പുറത്തിറക്കുന്നത്. 1 ജിബിപിഎസ് പ്ലാന്‍ ഉപയോഗിച്ച് എയര്‍ടെല്‍ റൂട്ടര്‍ സൗജന്യമായാണ് നല്‍കുന്നത്. പുതിയ വരിക്കാര്‍ക്ക് മാത്രമല്ല പഴയ വരിക്കാര്‍ക്കും ലഭ്യമാകും. പഴയ ഉപഭോക്താവാണെങ്കില്‍ പുതിയതിലേക്ക് അപ്ഗ്രേഡ് ചെയ്യണം.
undefined
എയര്‍ടെല്‍ താങ്ക്‌സ് അപ്ലിക്കേഷന്‍ വഴിയാണ് അപ്‌ഗ്രേഡ് ചെയ്യേണ്ടത്. പുതിയ പദ്ധതി പ്രകാരം നാല് ജിബി ഫോര്‍ കെ വീഡിയോ വെറും മൂന്ന് മിനിറ്റിനുള്ളില്‍ ഡൗണ്‍ലോഡ് ചെയ്യാമെന്ന് കമ്പനി അവകാശപ്പെടുന്നു. 90 ജിബി വീഡിയോ ഗെയിം വെറും 20 മിനിറ്റില്‍ ഡൗണ്‍ലോഡ് ചെയ്യാമെന്നും കമ്പനി പറയുന്നു.