സെക്കന്‍റില്‍ ഒരു സിനിമ ഡൗണ്‍ലോഡ് ചെയ്യാം; സൂപ്പര്‍ നെറ്റ് ഇന്ത്യയില്‍

By Web Desk  |  First Published Apr 2, 2017, 1:16 PM IST

ഹൈദരബാദ്: ഒരു ജിബിപിഎസ് വേഗതയോടെ അതിവേഗ ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് സര്‍വ്വീസ് ഇന്ത്യയില്‍ ആരംഭിച്ചു.  എസിടി ഫൈബര്‍നെറ്റ് ഹൈദരാബാദിലാണ് ആദ്യ ഈ സൂപ്പര്‍നെറ്റ് പദ്ധതി ലോഞ്ച് ചെയ്തത്. ഒരു ടെറാ ബൈറ്റ് ഫെയര്‍ യൂസേജ് പോളിസിയോടെ സര്‍വീസിന് മാസം 5,999 രൂപ നല്‍കേണ്ടി വരും. ഹൈദരാബാദിന് പുറമെ മറ്റു പത്ത് ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടി സര്‍വീസ് വ്യാപിപ്പിക്കുമെന്ന് എസിടി ഫൈബര്‍നെറ്റ് പ്രഖ്യാപിച്ചു.

സ്റ്റാര്‍ട്ടപ്പുകള്‍, റിടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍, ഇന്റര്‍നെറ്റ് കമ്പനികള്‍ എന്നിവയെയാണ് കമ്പനി ലക്ഷ്യമിടുന്നത്. രാജ്യത്തെ സാങ്കേതിക വിദ്യകളുടെ വളര്‍ച്ചയെ ഇനി നയിക്കുക തങ്ങളുടെ പുതിയ സര്‍വീസ് ആണെന്ന് കമ്പനി അവകാശപ്പെടുന്നു. അതിവേഗ ഇന്റര്‍നെറ്റിന്റെ സഹായത്താല്‍ ഒരു സിനിമ സെക്കന്റുകള്‍ക്കുള്ളില്‍ യൂസര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

Latest Videos

ബ്രോഡ്ബാന്‍ഡ് സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ മൂന്നാമത്തെ വലിയ നോണ്‍ ടെലികോം ഐഎസ്പിയാണ് ദക്ഷിണേന്ത്യയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എസിടി. 12 ലക്ഷം യൂസര്‍ ബേസുണ്ട് കമ്പനിയ്ക്ക്. പതിനൊന്ന് നഗരങ്ങളിലായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ആസ്ഥാനം ബാംഗ്ലൂരാണ്.

click me!