തീം കളര്‍ മാറ്റാം എന്ന പേരില്‍ വാട്ട്സ്ആപ്പ് തട്ടിപ്പ്

By Vipin Panappuzha  |  First Published May 28, 2017, 5:31 PM IST

വാട്ട്സ്ആപ്പിലെ തീം കളര്‍ മാറ്റാം എന്ന പേരില്‍ പുതിയ തട്ടിപ്പ്. തട്ടിപ്പിന് മുന്നോടിയായി ഒരു ലിങ്കാണ് ലഭിക്കുക. ഗ്രൂപ്പില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ ഇത് ലഭിക്കാം. ഈ ലിങ്ക് സന്ദർശിച്ചാൽ വാട്‌സാപ്പിന്റെ തീം മാറ്റാമെന്നാണ് പ്രലോഭനം.ലിങ്ക് പരിശോധിച്ച് whatsapp.com തന്നെയാണെന്നുറപ്പു വരുത്തിയവർക്കും പണി കിട്ടുന്നു എന്നതാണ് സത്യം. സൂക്ഷ്മനിരീക്ഷണം നടത്തിയാലേ മനസ്സിലാവൂ ഇത് നിങ്ങള്‍ക്കുള്ള പണിയാണെന്ന്.

ഇംഗ്ലിഷ് അക്ഷരങ്ങൾക്കു പകരം സിറിലിക് അക്ഷരങ്ങൾ ഉപയോഗിച്ചാണ് വാട്‌സാപ്പ് എന്നെഴുതിയിരിക്കുന്നത്. ഒറ്റനോട്ടത്തിൽ രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാവില്ല. ഇംഗ്ലിഷ് ഇതര ഭാഷകളിലും ഡൊമെയ്ൻ റജിസ്‌ട്രേഷൻ നിലവിൽ വന്നതോടെ ഉരുത്തിരിഞ്ഞ തട്ടിപ്പു സാധ്യത അക്രമികൾ സമർഥമായി ഉപയോഗിക്കുന്നെന്നു മാത്രം. അടുത്ത തവണ ഇത്തരത്തിലൊരു മെസ്സേജ് വന്നാൽ ക്ലിക്ക് ചെയ്യും മുൻപ് രണ്ടോ മൂന്നോ വട്ടം പരിശോധിക്കുക. 
 

Latest Videos

click me!